അനുബന്ധ വാര്‍ത്തകള്‍
- പെയ്മെന്റുകൾക്കായി ഡെബിറ്റ് കാർഡുകൾ കൊണ്ടുവരാൻ ഗൂഗിൾ
- കുടിയേറ്റക്കാരെ ആകർഷിക്കാൻ സാധിക്കാത്ത രാജ്യങ്ങൾ പിന്തള്ളപ്പെടുമെന്ന് സത്യ നാദെല്ല
- ആഴ്ചയിൽ ഏഴുതവണ മാത്രമേ ഭക്ഷണം കഴിയ്ക്കാറുള്ളു, ജീവിതരീതി തുറന്ന് വെളിപ്പെടുത്തി ട്വിറ്റർ സിഇഒ
- വിമാനത്തിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് കടത്തി വിമാന കമ്പനി സിഇഒ, കിട്ടിയത് എട്ടിന്റെ പണി
- ഗൂഗിൾ പേയിലെ സ്ക്രാച്ച് കാർഡുകൾ ലോട്ടറിക്ക് തുല്യം, നിരോധനം ഏർപ്പെടുത്തി സർക്കാർ !
ഗൂഗിൾ പേ ഇന്ത്യയുടെ ഉപദേശകയായി ആക്‌സിസ് ബാങ്ക് മുൻ സിഇഒ
ദില്ലി: ഗൂഗിൾ പേ ഇന്ത്യയുടെ പുതിയ ഉപദേശകയായി ആക്‌സിസ് ബാങ്ക് മുൻ സിഇഒ ആയിരുന്ന ശിഖ ശർമ്മയെ നിയമിച്ചു.ഇത് ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് ഗുണപരമായ പുതിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കമ്പനിയുടെ ജനറൽ മാനേജർ സീസർ സെൻഗുപ്ത വ്യക്തമാക്കി.
ഗൂഗിൾ പേ അഡ്വൈസർ എന്ന നിലയിൽ ശിഖ ശർമ്മയുടെ വരവിനെ വളരെ പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്.ആമസോൺ പേ,ഫോൺ പേ എന്നിങ്ങനെ വിവിധ ആപ്പുകൾ മത്സരരംഗത്തുള്ളതിനാൽ തന്നെ ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.അതിനാൽ തന്നെ ശിഖ സർമ്മയുടെ സേവനം കമ്പനിയെ വിപണി നേടുന്നതിൽ സ്അഹായകമാകുമെന്നാണ് കരുതുന്നത്.
അതിനിടെ ലോക്ക്ഡൗൺ സമയത്ത് ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിനുള്ള ഷോപ്പുകൾ കണ്ടെത്തുന്നതിനായി നിയർബൈ സ്പോട്ട് എന്ന സേവനം ഗൂഗിൾ പേ പുറത്തിറക്കി.ഈ സേവനം ഉടൻ തന്നെ ഹൈദരാബാദ്, ചെന്നൈ, മുംബൈ, പുണെ, ദില്ലി എന്നിവിടങ്ങളിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.