Webdunia - Bharat's app for daily news and videos

Install App

ഇ-കൊമേഴ്‌സ് മത്സരം മുറുകുന്നു; വാലറ്റ് പേമെന്റുമായി ആമസോൺ

വാലറ്റ് പേമെന്റുമായി ആമസോൺ

Updated: വ്യാഴം, 13 ഏപ്രില്‍ 2017 (15:34 IST)
നീണ്ട കാത്തിരിപ്പിന് ഒടുവിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആമസോണിനും വാലറ്റ് പേമെന്റ് ഓപ്‌ഷൻ അനുവദിച്ചു. ഉപഭോക്താക്കൾക്കും ആമസോണിനും ഇനി കൂടുതൽ എളുപ്പത്തിൽ പണമടയ്‌ക്കൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും. നിലവിലെ ലൈസൻസ് വ്യവസ്ഥകൾ പ്രകാരം 2022 വരെ ആമസോണിന് വാലറ്റ് ലൈസൻസുണ്ടാകും. എന്താണ് വാലറ്റ് പേമെന്റ് എന്ന ആലോചിച്ച് തല പുണ്ണാക്കണ്ട. സംഗതി വളരെ സിമ്പിളാണ്.
 
നിലവിൽ ഇന്ത്യയിൽ രണ്ടു തരം ഓൺലൈൻ പേമെന്റ് സംവിധാനങ്ങളാണ് ഉള്ളത്. ഒന്ന് കാർഡ് ഉപയോഗിച്ചും പിന്നെ ബാങ്ക് ഗേറ്റ്‌വേ വഴിയും. കാർഡ് ഉപയോഗിച്ചാണെങ്കിൽ കാർഡ് നമ്പർ ടൈപ്പുചെയ്യണം, പിന്നെ നിങ്ങളുടെ സിവിവി നമ്പർ, അത് കഴിഞ്ഞ് ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് വന്ന ഒറ്റത്തവണ പാസ്‌വേഡും നൽകണം. 
 
ബാങ്ക് ഗേറ്റ് വഴി പേമെന്റ് നടത്തിയാലോ അവിടെയും പാസ്‌വേഡ്, പിന്നെ പാസ്‌വേഡ് സ്ഥിരീകരണമെല്ലാം വേണം. ഉപഭോക്താക്കൾക്ക് പലപ്പൊഴും ഇത് ഒരു വലിയ കടമ്പയാണ്. ഒന്നോ രണ്ടോ തവണ തെറ്റിയാൽ പലരും അതോടെ വേറെ സൈറ്റിലേക്ക് പോയി കൂടുതൽ എളുപ്പമുള്ള വഴി തേടുകയും ചെയ്യും. ആമസോൺ പോലുള്ളവർക്കാകട്ടെ കസ്റ്റമേഴ്സ് നഷ്‌ടവും. ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് വാലറ്റ്. ഉപഭോക്താക്കൾക്ക് വാലറ്റിൽ പണം കരുതിവെച്ചിരുന്നാൽ മതി. ഒറ്റ ക്ലിക്കിലൂടെ സാധനം വാങ്ങാം. റീഫണ്ടിംഗും വളരെ ലളിതമാകും.
 
ആമസോണിനോട് മത്‌സരിക്കാൻ കൂടുതൽ ഫണ്ട് കണ്ടെത്തിയ ഫ്ലിപ്പ് കാർട്ടിന് ആമസോണിന്റെ ഒരു മറുപടി കൂടിയാണ് വാലറ്റ് പേമെന്റ് ഓപ്ഷൻ. ഫോൺപേ എന്ന സ്വന്തം പേമെന്റ് പ്ല്റ്റാഫോമിലൂടെ തിരിച്ചടിക്കുമോയെന്ന് കാത്തിരുന്നു കാണാം.

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

കേരളത്തില്‍ ഗര്‍ഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കമീസും സാന്‍ഡലുകളും ധരിക്കാന്‍ അനുമതി

ഹിസ്ബുള്ള സ്വന്തം സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു: ലെബനനില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നെതന്യാഹു

മൂന്ന് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതിന് തിരിച്ചടി; ലെബനനില്‍ ഇസ്രായേലി ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.5 തീവ്രത

പതാകയോട് അനാദരവ് കാട്ടി; കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെതിരെ കേസ്

അടുത്ത ലേഖനം
Show comments