അനുബന്ധ വാര്‍ത്തകള്‍
- പുൽവാമയിൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാൻമാരുടെ കുടുംബങ്ങളോടൊപ്പം റിലയൻസ് ഫൌണ്ടേഷൻ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ കുടുംബങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു
- ‘ആ കുറ്റബോധം ഇന്നും എന്റെ ഉള്ളിലുണ്ട്‘, തുറന്നുപറഞ്ഞ് അപർണ ബാലമുരളി !
- ഇത് അപൂർവങ്ങളിൽ അപൂർവം; ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി 25കാരിയായ ഇറാഖി യുവതി !
- ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000രൂപയും കവർന്നു
- യൌവ്വനം നിലനിർത്താൻ പേരക്ക, എങ്ങനെയെന്ന് അറിയൂ !
‘അലക്സ‘യോട് ഒരു വാക്കുപറഞ്ഞാൽ ഇനി ഓൾ ഇന്ത്യ റേഡിയോ 14 ഭാഷകളിൽ ആസ്വദിക്കാം !
ആൾ ഇന്ത്യ റേഡിയോ ഇനി ആമസോൺ അലക്സ വഴി കേൾക്കാം. ഇന്ത്യയിലെ 350 ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷനുകൾ അലക്സയിലെത്തിച്ചിരിക്കുകയാണ് ആമസോൺ. ഇനി അലക്സയോട് ഒന്ന് പറഞ്ഞാൽ 14 ഭാഷകളിലായുള്ള റേഡിയോ പരിപാടികൾ അസ്വദിക്കാം.
ആകാശവണിയുടെ ഏത് റേഡിയോ നിലയത്തിൽ നിന്നുമുള്ള പരിപടിയാണ് ആസ്വദിക്കേണ്ടത് എന്ന് അലക്സയോട് പറഞ്ഞാൽ മതി ആ റേഡിയോ സ്റ്റേഷനിലെ പ്രോഗ്രാമുകൾ അലക്സ കാതുകളിലെത്തിക്കും. ആമസോണിലെ അലക്സ സ്കിൽ സന്ദർശിച്ചാൽ ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഓൾ ഇന്ത്യ റേഡിയോക്ക് പുറമെ റേഡിയോ സിറ്റി, റേഡിയോ വൺ എന്നീ എഫ് എമ്മുകൾ ആസ്വദിക്കാനുള്ള അവസരവും ഇപ്പോൾ ആമസോൻ അലക്സയിൽ ലഭ്യമാണ്. ആമസോൻ ഇകോ വഴിയും, സ്മാർട്ട്ഫോണുകളിൽ ആപ്പ് വഴിയും സേവനം ലഭ്യമായിരിക്കും.