അനുബന്ധ വാര്‍ത്തകള്‍
- വിഘാനങ്ങള്‍ മാറാന്‍ വിഘ്‌നേശ്വര പ്രീതി; ഗണപതി ഹോമത്തെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം
- സംഹാരത്തിന്റെ ഈശ്വരനാണ് ശിവന്: ശിവപ്രീതിക്ക് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
- ശിവരാത്രിയുടെ പ്രത്യേകതകള്‍ അറിയാമോ, വിപുലമായ ആഘോഷങ്ങള്‍ ഈ ക്ഷേത്രങ്ങളില്‍
- ശിവരാത്രിയുടെ ഐതീഹ്യം ഇതാണ്
- Shivratri Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ശിവരാത്രി ആശംസകള്‍ നേരാം മലയാളത്തില്‍
കാളി ദേവി സങ്കല്‍പത്തിന് പിന്നിലെ കഥ ഇതാണ്
പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടതെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വാസിക്കുന്നത്.
ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്‌നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്.
ബംഗാള്‍ തുടങ്ങിയ ദേശങ്ങളിലും കാളിയെ കരാളരൂപിണിയായിട്ടാണ് സങ്കല്‍പിച്ചിരിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഭദ്രകാളീ സങ്കല്‍പത്തിലുള്ളത്. ഒരു കോപമൂര്‍ത്തിയായിട്ടാണ് കേരളത്തില്‍ കാളിയെ കാണുന്നത്.
അടുത്ത ലേഖനം