1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Srikanth slams ms dhoni's comment on youngsters

ഈ പറഞ്ഞ സ്പാർക്ക് കേദാർ ജാദവിനുണ്ടോ? ധോനിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ സൂപ്പർ താരം

ഐപിഎൽ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം യുവതാരങ്ങളെ കുറ്റപ്പെടുത്തി മഹേന്ദ്ര സിങ് ധോനി നടത്തിയ പരാമർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സൂപ്പർ താരവും ടീം സെലക്‌ടറുമായിരുന്ന കെ ശ്രീകാന്ത്. സീസണിലാകെ യുവതാരങ്ങൾക്ക് അവസരം നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനങ്ങൾ അവർ നടത്തിയില്ലെന്നും ജയിക്കാനുള്ള സ്പാർക്ക് അവരിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ധോനി പറഞ്ഞത്.
 
യുവതാരങ്ങൾക്ക് സ്പാർക്ക് ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ കേദാർ ജാദവിന് അങ്ങനെയൊരു സ്പാർക്കുണ്ടോ? പീയുഷ് ചൗളക്കുണ്ടോ? ഇതെല്ലാം ധോനിയുടെ ഒഴികഴിവുകൾ മാത്രാമാണെന്നും ഇത്തരം വാദങ്ങളെ അംഗീകരിക്കാൻ സാധിക്കില്ലെന്നും കെ ശ്രീകാന്ത് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സഞ്ജുവിന്റെ മിന്നൽ റണ്ണൗട്ടിന് മറുപടിയായി ധോണിയുടെ വണ്ടർ ക്യാച്ച്, സഞ്ജു വന്നതും പോയതും മിന്നൽ വേഗത്തിൽ