1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. SKY Was frustrated

2 വിക്കറ്റ് നഷ്‌ടപ്പെട്ടിട്ടും ആ താരം തകർത്തടിച്ചെങ്കിൽ അയാൾ എത്ര നിരാശപ്പെട്ടെന്ന് നിങ്ങൾ മനസിലാക്കണം

ടീം ഇന്ത്യ
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉ‌ൾപ്പെടുത്താത്തത് സൂര്യകുമാർ യാദവിനെ വളരെയധികം നിരാശനാക്കിയിരിക്കാമെന്ന് മുംബൈ ഇന്ത്യൻസ് നായകൻ കിറോൺ പൊള്ളാർഡ്. ആർസി‌ബിക്കെതിരെയുള്ള സൂര്യകുമാറിന്റെ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെയാണ് പൊള്ളാർഡിന്റെ വാക്കുകൾ.
 
തുടക്കത്തിൽ തന്നെ മുംബൈക്ക് 2 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആ സമയത്തും മികച്ച സ്ട്രൈക്ക് റേറ്റിൽ മനോഹരമായി തന്നെ കളിക്കണമെങ്കിൽ ആ താരം എത്രത്തോളം നിരാശപ്പെട്ടിരിക്കണം എന്ന് നിങ്ങൾ മനസിലാക്കണം. ഇന്ന് ഒരിക്കൽ കൂടി തന്റെ ക്ലാസ് എന്താണെന്ന് സൂര്യകുമാർ കാണിച്ചുതനു. ഇന്ത്യയുടെ നീല കുപ്പായം അണിയാനുള്ള ആഗ്രഹം അത്രയും അവന്റെയുള്ളിൽ തീഷ്‌ണമാണ്. ഇപ്പോഴും സ്ഥിരത കണ്ടെത്തുകയാണവൻ. വ്യക്തിപരമായി മറ്റെന്താണ് അവന് ചെയ്യാനാവുകയെന്നും പൊള്ളാർഡ് ചോദിച്ചു.
 
ആർസിബിക്കെതിരായ സൂര്യകുമാറിന്റെ 79 റൺസാണ് മുംബൈയെ പ്ലേ ഓഫിലെത്താൻ സഹായിച്ചത്. സീസണിൽ ഇതുവരെ 12 ഐപിഎൽ മത്സരങ്ങളിൽ 40.22 ശരാശരിയിൽ 362 റൺസാണ് താരം സ്വന്തമാക്കിയത്. 3 അർധ സെഞ്ചുറികളും താരം എഎ സീസണിൽ സ്വന്തമാക്കിയിരുന്നു.
 
അടുത്ത ലേഖനം
70-3 എന്ന നിലയിൽ മുംബൈയെ തകർക്കാമായിരുന്നു, എന്നാൽ കളി സൂര്യകുമാർ തട്ടിയെടുത്തു: ആർസി‌ബി കോച്ച്