അനുബന്ധ വാര്ത്തകള്
- ഹിറ്റ്‌മാനെ മനപ്പൂർവം തഴഞ്ഞു, രോഹിത്തിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ ആരാധകർ
- " ഇതു വരെ പാത്തത് പാപ്പ വിളയാട്ട്", പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് ക്രിസ് ഗെയ്ൽ
- അവൻ മികച്ച നായകൻ തന്നെ, അതിന് കാരണക്കാരൻ ഒരേയൊരാൾ: രാഹുലിനെ പുകഴ്ത്തി ഗവാസ്കർ
- രാജസ്ഥാന്റെ പ്രധാനപ്രശ്നം തന്നെ ക്യാപ്റ്റനാണ്, സൂപ്പർതാരം ടീമിൽ നിന്നും മാറി നിൽക്കണമെന്ന് ഗംഭീർ
- ആഘോഷത്തിലെ ആ മസിലുപിടുത്തം എന്തിനായിരുന്നു ? കാരണം തുറന്നുപറഞ്ഞ് സഞ്ജു !
നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ
ഐപിഎല്ലിൽ ആദ്യ നാല് സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ ഏകദേശം ധാരണയായതോടെ ഐപിഎല്ലിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത് നാല് ടീമുകൾ.
ഇതുവരെയുള്ള കണക്കുകൾ പർശോധിക്കുമ്പോൾ 20 ആണ് നിലവിൽ ടീമുകൾക്ക് എത്താവുന്ന മാക്‌സിമം പോയിന്റ്. മുംബൈ,ഡൽഹി,ബാംഗ്ലൂർ എന്നീ ടീമുകൾക്കാണ് ഇതിന് സാധ്യതയുള്ളത്. ഇതിൽ ഏതെങ്കിലും ടീം 20 നേടിയാൽ മറ്റ് രണ്ട് ടീമുകൾക്കും 20 പോയിന്റ് സ്വന്തമാക്കാനാകില്ല. നിലവിൽ 16 പോയിന്റിന് മുകളിൽ നേടാനും ഈ മൂന്ന് ടീമുകൾക്ക് മാത്രമെ സാധിക്കുകയുള്ളു.
ശേഷിക്കുന്ന ടീമുകളിൽ 16 പോയിന്റ് നേടാനാവുന്നത് കൊൽക്കത്തയ്‌ക്കും പഞ്ചാബിനും മാത്രം.നാലാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജസ്ഥാനും ഹൈദരാബാദിനും ആദ്യ നാലിലെത്താൻ തങ്ങളുടെ ഇനിയുള്ള കളികളിൽ എല്ലാം ജയിക്കേണ്ടതുണ്ട്. എങ്കിൽ തന്നെയും സാധ്യത വിരളമാണ്.
നിലവിലെ സാഹചര്യത്തിൽ കൊൽക്കത്തയും പഞ്ചാബുമാണ് നാലാം സ്ഥാനത്തെത്താൻ ഏറിയ സാധ്യതയുള്ള ടീമുകൾ. മുംബൈ, ബാംഗ്ലൂർ,ഡൽഹി ടീമുകൾ ഏറെക്കുറെ പ്ലേ ഓഫ് ഉറപിച്ച മട്ടാണ്.