1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Dhoni on CSK Win in IPL

ചെറിയ പ്രശ്‌നങ്ങൾ ശരിയാക്കി:ഐപിഎല്ലിലെ കൂറ്റൻ വിജയത്തെ പറ്റി ധോനി

ധോണി
ഐപിഎല്ലിലെ തുടക്കത്തിലെ മത്സരങ്ങളിൽ പതറിയങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൂറ്റൻ വിജയത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടീമിലെ ചെറിയ ചെറിയ കാര്യങ്ങൾ ശരിയാക്കിയതാണ് വിജയത്തിന് കാരണമായതെന്നാണ് ചെന്നൈയുടെ വിജയത്തെ പറ്റി നായകൻ ധോണിക്ക് പറയാനുള്ളത്.
 
ഞങ്ങൾ ചെറിയ കാര്യങ്ങൾ ശരിയായി ചെയ്‌തു എന്നാണ് എനിക്ക് തോന്നുന്നത്. ബാറ്റിങ്ങിൽ ഞങ്ങൾക്ക് നല്ല തുടക്കം വേണമായിരുന്നു അത് ലഭിച്ചു. വരുന്ന മത്സരങ്ങളിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് ധോണി പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് കോച്ചായ സ്റ്റീഫൻ ഫ്ലെമിങ്ങിനാണ് നൽകുന്നതെന്നും ധോണി പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പരിക്ക്: ഭുവനേശ്വർ കുമാർ ഐപിഎല്ലിൽ നിന്നും പുറത്ത്, ഹൈദരാബദിന് കനത്ത തിരിച്ചടി