അനുബന്ധ വാര്‍ത്തകള്‍
- 'ഇങ്ങനെ ഒരു കാഴ്ച ആദ്യമായി കാണുകയാണ്' ധോണിയുടെ പരിശീലനത്തെ കുറിച്ച് ഇർഫാൻ പഠാൻ
- മടങ്ങിയതിന്റെ യഥാർത്ഥ കാരണം അറിഞ്ഞേതീരൂ...; റെയ്ന-സിഎസ്കെ വിഷത്തിൽ ഇടപെട്ട് ബിസിസിഐ
- 'റെയ്ന ഈ സീസണിൽ തന്നെ സിഎസ്കെയിൽ മടങ്ങിയെത്തും, പക്ഷേ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും'
- കളിക്കുന്നെങ്കിൽ ആർസിബിയിൽ മാത്രം, കിരീടം നേടിയില്ലെങ്കിലും ടീം വിടില്ലെന്ന് കോലി
- റെയ്നക്ക് പകരം ആരാകും ചെന്നൈ വൈസ് ക്യാപ്റ്റൻ, സാധ്യതകൾ ഇങ്ങനെ
അവൻ മൂന്നാമതിറങ്ങിയാൽ ഐപിഎല്ലിൽ ഇരട്ടസെഞ്ചുറി വരെ സംഭവിക്കും: ഡേവിഡ് ഹസി
വെസ്റ്റിൻഡീസ് സൂപ്പർതാരം ആന്ദ്രേ റസ്സലിനെ ഐപിഎല്ലിൽ മൂന്നാം സ്ഥാനക്കാരനായി ഇറക്കണമെന്ന് അഭിപ്രായപ്പെട്ട് മുൻ ഓസീസ് സൂപ്പർ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഡേവിഡ് ഹസി. മൂന്നാം നമ്പർ സ്ഥാനത്ത് ഇറങ്ങുകയാണെങ്കിൽ റസ്സലിന് ഇരട്ടസെഞ്ചുറി പോലും നേടാൻ സാധിക്കുമെന്നും ഹസി പറഞ്ഞു.
റസ്സലിനെ മൂന്നാമനാക്കുന്നത് ടീമിന് ഗുണം ചെയ്യുമെങ്കിൽ എന്തുകൊണ്ട് അങ്ങനെ കളിപ്പിച്ചുകൂടാ. അദ്ദേഹത്തിന് ഐപിഎല്ലിൽ 60 പന്തുകൾ നേടാൻ സാധിച്ചാൽ ചിലപ്പോൾ ഇരട്ടസെഞ്ചുറി കൂടി നേടാൻ സാധിക്കുമെന്നും ഹസി പറഞ്ഞു. കഴിന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷർ റോളിലായിരുന്നു റസ്സൽ കളിച്ചിരുന്നത്.