1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sreesanth against Hardik pandya

പാണ്ഡ്യ പോയതുകൊണ്ട് ഗുജറാത്ത് ബൗളര്‍മാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്; കുത്തി ശ്രീശാന്ത് !

ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന പാണ്ഡ്യ ഈ സീസണ്‍ തുടങ്ങുന്നതിനു മുന്‍പാണ് ട്രേഡിങ്ങിലൂടെ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്

Hardik Pandya and Shubman Gill
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത്. പാണ്ഡ്യ മുംബൈയിലേക്ക് പോയതുകൊണ്ട് ഗുജറാത്ത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് താരങ്ങള്‍ കൂടുതല്‍ ഫ്രീഡം അനുഭവിക്കുന്നുണ്ടെന്നാണ് ശ്രീശാന്ത് പറയുന്നത്. 
 
' എങ്ങനെ പന്തെറിയണം, എവിടെ എറിയണം എന്നൊക്കെ പറയാന്‍ ഇത്തവണ ഗുജറാത്തില്‍ ഹാര്‍ദിക് ഇല്ല. പലപ്പോഴും ബൗളര്‍മാര്‍ക്ക് ആവശ്യമുള്ളത് ഫ്രീഡം ആണ്. ഇത്തവണ തീര്‍ച്ചയായും ക്യാപ്റ്റന്‍ ഗില്ലും പരിശീലകന്‍ നെഹ്‌റയും അവര്‍ക്ക് അതിനുള്ള അവസരം നല്‍കും. ഒരു യുവനായകന്റെ കീഴില്‍ ആകുമ്പോള്‍ ബൗളര്‍മാരും ഉത്തരവാദിത്തം കാണിക്കും,' ശ്രീശാന്ത് പറഞ്ഞു 
 
ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന പാണ്ഡ്യ ഈ സീസണ്‍ തുടങ്ങുന്നതിനു മുന്‍പാണ് ട്രേഡിങ്ങിലൂടെ മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്. രോഹിത് ശര്‍മയെ മാറ്റി മുംബൈ മാനേജ്‌മെന്റ് പാണ്ഡ്യയെ നായകനാക്കുകയും ചെയ്തു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റൊണാള്‍ഡോ തിരിച്ചെത്തി, പോര്‍ച്ചുഗലിന് തോല്‍വി ! സ്ലോവേനിയ 55-ാം റാങ്കിലുള്ള ടീം