Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !

32-2 എന്ന നിലയില്‍ ലഖ്‌നൗ പ്രതിരോധത്തിലായ സമയത്താണ് പന്ത് ക്രീസിലെത്തുന്നത്

Updated: ചൊവ്വ, 1 ഏപ്രില്‍ 2025 (20:21 IST)
Rishabh Pant

Rishabh Pant: ബാറ്റിങ്ങില്‍ മോശം ഫോം തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ അഞ്ച് പന്തില്‍ റണ്ട് റണ്‍സെടുത്ത് പന്ത് പുറത്തായി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിനു ക്യാച്ച് നല്‍കിയാണ് പന്തിന്റെ മടക്കം. 
 
32-2 എന്ന നിലയില്‍ ലഖ്‌നൗ പ്രതിരോധത്തിലായ സമയത്താണ് പന്ത് ക്രീസിലെത്തുന്നത്. നായകനെന്ന നിലയില്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ട ഉത്തരവാദിത്തം പന്തിനായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി താരം നിരാശപ്പെടുത്തി. ലഖ്‌നൗ ആരാധകരെ പൂര്‍ണമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തിന്റേത്. 
 
മെഗാ താരലേലത്തില്‍ 27 കോടിക്കാണ് റിഷഭ് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് റിഷഭ് പുറത്തായത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 15 റണ്‍സെടുത്തും കൂടാരം കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് പന്തിന്റെ സമ്പാദ്യം വെറും 17 റണ്‍സ്. 

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

സഞ്ജുവിനൊരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്, ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീകാന്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഈ ഏഴ് താരങ്ങൾ കളിക്കില്ല !

Vaibhav Sooryavanshi: വൈഭവിൽ തട്ടി സഞ്ജു പുറത്തേക്ക്?

India vs Zimbabwe: ക്ലീൻ സ്വീപ്പ്; നാണക്കേടിൽ നിന്ന് കരകയറി ഇന്ത്യ, ഉറപ്പിച്ച് വൈഭവ്

ഗംഭീർ തെറിക്കുമോ? നിർണായക വിലയിരുത്തൽ യോഗത്തിലേക്ക് ബിസിസിഐ

അടുത്ത ലേഖനം
Show comments