അനുബന്ധ വാര്‍ത്തകള്‍
- കിഷനും കാർത്തികും അകത്തുണ്ട്, അവസരം കാത്ത് സഞ്ജു പുറത്തും, റിഷഭ് പന്തിനെ ഓർമിപ്പിച്ച് പത്താൻ
- ചെന്നൈയ്ക്ക് വേണ്ടി ധോണി ചെയ്യുന്നത് രാജസ്ഥാന് വേണ്ടി ചെയ്യും : റിയാൻ പരാഗ്
- കളി കടുപ്പമായാൽ മുട്ടിടിക്കുന്ന നായകൻ, പന്തിനെ വിമർശിച്ച് വസീം ജാഫർ
- നാണക്കേടിൽ നിന്ന് ഒഴിവാകാൻ ഇന്ന് വിജയിച്ചേ പറ്റു, ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന്
- പഴകിയാൽ തുരുമ്പെടുക്കുന്ന വാളല്ല, പ്രായം കൂടുമ്പോൾ വീര്യമേറുന്ന വൈൻ
ബിസിസിഐയ്ക്ക് ഒരു ഓവറിലെ വരുമാനം 2.95 കോടി, ഒരു പന്തിന് 49 ലക്ഷം രൂപ !
ഐപിഎൽ സംപ്രേക്ഷണാവകാശത്തിലൂടെ ബിസിസിഐ സ്വന്തമാക്കുക. കോടികൾ. 2023-2027 വരെയുള്ള അഞ്ച് ഐപിഎൽ സീസണുകളുടെ സംപ്രേക്ഷണാവകാശം 48,390 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഈ കാലയളവിൽ 410 മത്സരങ്ങൾ കളിക്കുമെന്ന് കണക്കാക്കപ്പെടുമ്പോൾ ഒരു മത്സരത്തിന് 118 കോടി രൂപയാണ് ബിസിസിഐയ്ക്ക് വരുമാനമായി ലഭിക്കുക. 2018-2022 സീസണിൽ ഇത് 55 കോടി രൂപ മാത്രമായിരുന്നു.
23,575 രൂപയ്ക്ക് സ്റ്റാർ ടിവിയാണ് ടെലിവിഷൻ അവകാശം സ്വന്തമാക്കിയത്. ഡിജിറ്റൽ റൈറ്സിനുള്ള അവകാശം 23,758 കോടി രൂപയ്ക്ക് വിയാകോം സ്വന്തമാക്കി ഒരു മത്സരത്തിൽ നിന്ന് മാത്രം 118 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുമ്പോൾ ഒരോവറിൽ നിന്ന് മാത്രം 2.95 കോടി രൂപയാണ് ബിസിസിഐയ്ക്ക് ലഭിക്കുക. അതായത് ഒരു പന്തെറിയുമ്പോൾ ബിസിസിഐയ്ക്ക് ലഭിക്കുന്നത് 49 ലക്ഷം രൂപ.