അനുബന്ധ വാര്‍ത്തകള്‍
- അവനെ വിട്ടുകളഞ്ഞതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്, തുറന്ന് പറഞ്ഞ് ഫ്ളെമിങ്
- Ben Stokes: സ്റ്റോക്സിന്റെ പെയ്ഡ് വെക്കേഷന് അവസാനിച്ചു ? ഐപിഎല്‍ അവസാനിക്കും മുന്‍പെ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു
- ചെറുപ്പം മുതലെ എന്റെ ഉറ്റ സുഹൃത്താണ്, അവനെ സിക്സര്‍ പായിച്ചതില്‍ വലിയ സന്തോഷമെന്ന് ഗില്‍
- Arjun Tendulkar: അർജുൻ ടെൻഡുൽക്കറിനെ പട്ടി കടിച്ചു
- Shubman Gill : ഫോര്‍മാറ്റ് ഏതും ആകട്ടെ സെഞ്ചുറി അടിച്ചാണ് ശീലം, അപൂര്‍വനേട്ടം സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍
"തോല്‍വിയല്ല, ദുരന്തം" ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് തീര്‍ത്ത് ദീപക് ഹൂഡ
ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 5 റണ്‍സിന് പുറത്തായതൊടെ ലഖ്നൗ താരം ദീപക് ഹൂഡയെ തേടി നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. കെ എല്‍ രാഹുലിന്റെയും കെയ്ല്‍ മെയേഴ്സിന്റെയും അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ ഹൂഡ 7 പന്തില്‍ 5 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഐപിഎല്ലിലെ ഒരു സീസണില്‍ 10 ഇന്നിങ്ങ്സ് കളിച്ച താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ് ശരാശരിയെന്ന മോശം റെക്കോര്‍ഡാണ് ഹൂഡ സ്വന്തമാക്കിയത്. 7.11 മാത്രമാണ് ഈ സീസണില്‍ ഹൂഡയുടെ ബാറ്റിംഗ് ശരാശരി.
ഈ സീസണിലെ 10 ഇന്നിങ്ങ്സുകളില്‍ നിന്നും ആകെ 64 റണ്‍സ് മാത്രമാണ് ഹൂഡ നേടിയിട്ടുള്ളത്. 17 റണ്‍സാണ് സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. കഴിഞ്ഞ സീസണില്‍ 14 ഇന്നിങ്ങ്സുകളില്‍ നിന്നായി 32.21 ശരാശരിയില്‍ 451 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഈ ഐപിഎല്ലില്‍ പക്ഷേ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ബാറ്റര്‍മാരുടെ പട്ടികയിലാണ് ദീപക് ഹൂഡയുടെ സ്ഥാനം. 5.75 കോടി രൂപ നല്‍കിയാണ് ലഖ്നൗ ദീപക് ഹൂഡയെ ടീമില്‍ നിലനിര്‍ത്തിയത്.