ഇതാണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്; ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ - വീഡിയോ

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ എടുത്ത ഒരു സാഹസിക ക്യാച്ച്

ഞായര്‍, 23 ഏപ്രില്‍ 2017 (10:41 IST)
ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത് ഒരു കൊല്‍ക്കത്ത താരം. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരം വിജയിച്ച് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായെങ്കിലും എന്താണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പെന്ന് കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ യാദവ്  ആരാധകര്‍ക്ക് കാണിച്ചുകൊടുത്തു   
 
വളരെ കഷ്ടപ്പെട്ട് ബൗണ്ടറി ലൈനിന് പുറത്തേക്ക് പറന്ന് കൈപ്പിടിയിലൊതുക്കിയ ഒരു തകര്‍പ്പന്‍ ക്യാച്ച് യഥാര്‍ത്ഥത്തില്‍ സിക്‌സാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സൂര്യകുമാര്‍ ഗ്രൌണ്ടിലെ ഓരോ ആരാധകരുടെയും ഹൃദയത്തില്‍ ഇടം നേടിയത്. സുനില്‍ നരെയ്‌ന്റെ പന്തില്‍ രവീന്ദ്ര ജഡേജ അടിച്ച ഒരു ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ നിന്ന് പ്രയാസപ്പെട്ട് സൂര്യകുമാര്‍ കൈപ്പിടിയിലൊതുക്കി. 
 
പന്ത് കൈപ്പിടിയിലൊതുക്കി ബൗണ്ടറി ലൈനില് പുറത്തേക്ക് വീഴാനൊരുങ്ങിയ സൂര്യകുമാര്‍ പന്ത് ഗ്രൗണ്ടിനുള്ളിലേക്കിട്ട ശേഹ്സ്മ വീണ്ടും കൈപ്പിടിയിലൊതുക്കി. സൂര്യകുമാറിന്റെ വായുവിലെ ഈ അഭ്യാസത്തിന് ശേഷം എല്ലാവരും ജഡേജ ഔട്ടാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി ലൈനില്‍ തൊട്ടെന്ന് ബോധ്യമായതിനാല്‍ സൂര്യകുമാര്‍ സിക്‌സാണെന്ന് കാണിച്ച് രണ്ട് കൈയും മേലോട്ടുയര്‍ത്തുകയായിരുന്നു.

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

'എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു; പൊട്ടിക്കരഞ്ഞ് സ്‌കലോണി (വീഡിയോ)

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

ജനുവരിയോടെ സ്ഥാനമൊഴിയും, ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ലയണൽ സ്കലോണി

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

ഇന്ത്യ തോറ്റെങ്കിലും ഹിറ്റ്മാൻ ഹിറ്റായി, റെക്കോർഡുകൾ കടപുഴക്കി, വിരമിക്കൽ അഭ്യൂഹങ്ങൾക്കും അന്ത്യം

അടുത്ത ലേഖനം
Show comments