സ്ഥിരമായി കാബേജ് കഴിയ്ക്കുന്നുണ്ടോ ? സൂക്ഷിക്കുക... നിങ്ങളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു !

കാബേജ് കഴിയ്ക്കുമ്പോള്‍ സൂക്ഷിക്കുക

cabbage, health കാബേജ്, ആരോഗ്യം
സജിത്ത്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (16:11 IST)
നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് കാബേജ്. എന്നാല്‍ കാബേജ് സ്ഥിരമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലയെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഏതെല്ലാം രീതിയിലാണ് കാബേജ് ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുകയെന്ന് നോക്കാം



സ്ഥിരമായി കാബേജ് കഴിയ്ക്കുന്നതുമൂലം വായുസംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകും. കൂടാതെ അതേവംശത്തിലുള്ള കോളിഫ്ലവര്‍, ബ്രൊക്കോളി എന്നിവയുടെ സ്ഥിരമായ ഉപയോഗവും ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പെട്ടെന്ന് ദഹിക്കാത്ത രീതിയിലുള്ള എന്‍സൈമുകള്‍ ഇവയില്‍ അടങ്ങിയതാണ് ഇതിനു കാരണം.



അയോഡിന്റെ കുറവിന് കാബേജ് കാരണമാകുന്നുണ്ട്. ഇതുമൂലം തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാബേജില്‍ ധാരാളം അലിയാത്ത ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡയറിയ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായേക്കും.

കാബേജ് കഴിക്കുന്നതുമൂലം പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു. അതുപോലെ ധമനികളില്‍ രക്ത തടസ്സം സൃഷ്ടിയ്ക്കാനും പലപ്പോഴും കാബേജ് കഴിയ്ക്കുന്നത് കാരണമാകാറുണ്ട്. സ്ഥിരമായി കാബേജ് കഴിയ്ക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഗുരുതരമായി മാറുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :