1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Will Messi Retire

ലോകകപ്പും നേടി; ഇനി മെസി വിരമിക്കുമോ?

തന്റെ കരിയറിനെ കുറിച്ച് മെസി നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്

Will Messi Retire
ലോകകപ്പിലും മുത്തമിട്ട് ലയണല്‍ മെസി പരിപൂര്‍ണനായിരിക്കുകയാണ്. കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയ്ക്ക് പിന്നാലെയാണ് മെസിയുടെ കീഴില്‍ അര്‍ജന്റീന മറ്റൊരു കിരീടം കൂടി സ്വന്തമാക്കുന്നത്. ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ താരം അന്താരാഷ്ട്ര കരിയര്‍ ഉടനെ അവസാനിപ്പിക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. 
 
തന്റെ കരിയറിനെ കുറിച്ച് മെസി നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് തന്റെ കരിയറിനെ കുറിച്ച് മെസി സംസാരിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കുന്നില്ലെന്നാണ് മെസി പറയുന്നത്. 
 
' ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇത് വലിയ സന്തോഷമാണ്. ലോകകപ്പ് നേടി കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ വലിയ സ്വപ്‌നം കഴിഞ്ഞ കുറേ നാളുകളായി എനിക്കുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ എനിക്ക് ലഭിക്കാനില്ല. അര്‍ജന്റീന ജേഴ്‌സിയില്‍ ലോക ചാംപ്യന്‍മാര്‍ എന്ന വിശേഷണത്തോടെ ഇനിയും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ദേശീയ ടീമില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുന്നില്ല,' മെസി പറഞ്ഞു. 
 
അടുത്ത ലേഖനം
അര്‍ജന്റീന കപ്പടിച്ചു; ഹോട്ടലില്‍ വരുന്നവര്‍ക്കെല്ലാം ഇന്ന് ബിരിയാണി ഫ്രീ !