അനുബന്ധ വാര്‍ത്തകള്‍
- 40 ഓവർ വരെ വിക്കറ്റുകൾ കൈവിടാതെ കളിക്കുക, ശേഷം സ്കോർ ഉയർത്തുക, ഒരു ലോകകപ്പ് വിജയം നേടാൻ ഈ ഫോർമുല മതിയോ?
- ജോഫ്രാ ആർച്ചറുടെ പരിക്ക് ഏറ്റവും ബാധിക്കുക രാജസ്ഥാൻ റോയൽസിനെ, ആശങ്കയിൽ സഞ്ജുവും സംഘവും
- ഏകദിനത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനിൽ ഇന്ത്യയിൽ നിന്നും സച്ചിനും രോഹിത്തും മാത്രം, ഇടം നേടാനാവാതെ കോലിയും ധോനിയും
- എന്തുകൊണ്ട് രോഹിത് ശർമയെ ഒഴിവാക്കി? കാരണം ഇങ്ങനെ
- ടി20 ലോകകപ്പിലെ ഫേവറേറ്റുകൾ ഇന്ത്യയല്ല, മനസ് തുറന്ന് വിരാട് കോലി
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി, 20 വർഷത്തിനിടെ ആദ്യം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. മാസിഡോണിയക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോക ചാമ്പ്യന്മാർ പരാജയം രുചിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമനി നേരിടുന്ന ആദ്യ പരാജയമാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോരന്‍ പാണ്ഡേവ് മാസിഡോണിയയെ മുന്നിലെത്തിച്ചുവെങ്കിലും 63-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പെനാല്‍റ്റിയിലൂടെ ജർമനി സമനില പിടിച്ചു. എന്നാൽ 85-ാം മിനിറ്റില്‍ എല്‍ജിഫ് എല്‍മാസിന്റെ ഗോളിലൂടെ മാസിഡോണിയ വിജയം പിടിക്കുകയായിരുന്നു.