അനുബന്ധ വാര്‍ത്തകള്‍
- റിലീസ് പ്രഖ്യാപിച്ച് ഷെയ്ന്‍ നിഗത്തിന്റെ 'വെയില്‍', പുതിയ വിവരങ്ങള്‍ ഇതാ
- ഈ സമയത്ത് വെയില്‍ കൊള്ളാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
- നോര്‍വെയില്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ച 23വയോധികര്‍ മരിച്ചതായി റിപ്പോര്‍ട്ട്
- മലയാളത്തിന്റെ ഇഷ്ക് റീമേക്ക് ചെയ്ത് ആമിര്‍ഖാന്റെ മകന് !
- മനസ്സ് കീഴടക്കി '777 ചാര്‍ളി' ടീസര്‍, ആദ്യ 24 മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍, 'വെയില്‍' ഒ.ടി.ടി റിലീസിന് ? മറുപടിയുമായി നിര്‍മാതാക്കള്‍
ഇക്കഴിഞ്ഞ ജൂണ്‍ 4 ന് റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്ന ചിത്രം നിലവിലെ സാഹചര്യത്തില്‍ മാറ്റി. എന്നാല്‍ വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സിനിമ ഒ.ടി.ടി റിലീസ് ആയിരിക്കുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തില്‍ നിര്‍മ്മാതാക്കള്‍ മറുപടി നല്‍കി. അല്ല എന്നാണ് ചോദ്യത്തിന് ഉത്തരമായി അവര്‍ കുറിച്ചത്.
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈയ്‌നിനെയാണ് പുറത്തുവന്ന ഹസ്വ വീഡിയോയില്‍ കാണാനാകുന്നത്.
നവാഗതനായ ശരത്ത് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.'എ ജേര്‍ണി ടു സണ്‍റൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ എത്തിയത്.നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്നത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.