1. വിനോദം
  2. സിനിമ
  3. അണിയറ
  4. See You Soon release date

ഫഹദ് ഫാസിലിന്റെ 'സീ യൂ സൂൺ' ആമസോൺ പ്രൈമിൽ, ട്രെയിലർ ഉടൻ!

സീ യു സൺ
ഫഹദ് ഫാസിലിന്റെ 'സീ യൂ സൂൺ' ആമസോൺ പ്രൈമിൽ സെപ്റ്റംബർ 1ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയിലർ ഉടൻ തന്നെ പുറത്തു വരും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നു വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് പറയുന്നത്. ഈ സിനിമയിൽ കഥാപാത്രങ്ങൾ തമ്മിൽ പരസ്പരം വരുന്ന സീനുകൾ ഉണ്ടാകില്ല. അവരുടെ സംഭാഷണങ്ങൾ ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ആയിരിക്കും. 
 
ഫഹദ് ഈ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുമ്പോൾ മറ്റ് രണ്ട് വേഷങ്ങൾ റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമാണ് ചെയ്യുന്നത്. ഫഹദ് ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 90-95 മിനിറ്റ് ദൈർഘ്യം ഉണ്ടാകുന്ന സിനിമയായിരിക്കും ഇത്.
 
മലയാളത്തിൽ ഇത്തരത്തിലുള്ള ആദ്യ ശ്രമമാണ്, അതിനാൽ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലർ ഈ സിനിമയുടെ വ്യക്തമായ ചിത്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
ഓണത്തിന് മോഹൻലാൽ സ്പെഷ്യലുമായി ഏഷ്യാനെറ്റ്