അനുബന്ധ വാര്‍ത്തകള്‍
- മീര ജാസ്മിനൊപ്പം അഭിനയിക്കാന്‍ ജയറാം എത്തി, സത്യന് അന്തിക്കാട് ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍
- മീരയെ വാരിപുണര്‍ന്ന് സത്യന് അന്തിക്കാട്; സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തിയ മലയാളികളുടെ പ്രിയ താരത്തിനു ഊഷ്മള സ്വീകരണം (വീഡിയോ)
- അങ്ങനെയൊരു തീരുമാനമെടുത്താല്‍ പിന്നെ മമ്മൂട്ടി സമാധാനം തരില്ല, പാതിരാത്രിക്ക് വിളിച്ച് ബുദ്ധിമുട്ടിക്കും, ഉറങ്ങാന്‍ സമ്മതിക്കില്ല: സത്യന് അന്തിക്കാട്
- മീര ജാസ്മിന്റെ രണ്ടാംവരവ്, ആശംസകളുമായി സിനിമാലോകം
- ഇനി നല്ല സിനിമകളുടെ ഭാഗമാകണം, സിനിമയിൽ സജീവമാകുമെന്ന് മീര ജാസ്മിൻ
സിനിമാ സംവിധാനം പഠിക്കാന്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം
ജയറാം-സത്യന് അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മീര ജാസ്മിനാണ് നായിക. കഴിഞ്ഞദിവസം ജയറാം സെറ്റിലെത്തിയിരുന്നു. സത്യന് അന്തിക്കാട് ചിത്രത്തിലൂടെ സിനിമ പഠിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകും. കൊച്ചിയിലെ ലൊക്കേഷനിലേക്ക് ഋഷിരാജ് സിംഗ് ദിവസവും എത്തുന്നുണ്ട്.
കൂടിയുള്ള മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മാരോടൊപ്പം ഒരുമിച്ച് ജോലി ചെയ്യുകയാണ് അദ്ദേഹം. ശ്രീനിവാസന് വഴിയാണ് അദ്ദേഹം സത്യന് അന്തിക്കാട് ചിത്രത്തില്‍ എത്തിയത്. കുട്ടിക്കാലം മുതലേ തനിക്ക് സിനിമ സ്വപ്നം ഉണ്ടായിരുന്നുവെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചതോടെ അദ്ദേഹത്തിന് കൂടുതല്‍ സമയം സിനിമയ്ക്കായി ചെലവഴിക്കാന്‍ ലഭിച്ചു.