അനുബന്ധ വാര്‍ത്തകള്‍
- അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ധനുഷ്, 3 മില്യണ്‍ കാഴ്ചക്കാരുമായി 'കര്ണന്' ടീസര്‍ !
- ദുല്‍ഖറിന്റെ 'കുറുപ്പ്' എങ്ങനെയായിരിക്കും ? ആദ്യ സൂചന മാര്‍ച്ച് 26 ന്
- ധനുഷ്-രജിഷ വിജയന് ചിത്രം 'കര്ണന്' റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്
- നെക്സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായി സായി പല്ലവി, 'വിരാട പര്‍വ്വം' ഏപ്രില്‍ 30 ന് തിയേറ്ററുകളിലേക്ക്
- 'നല്ലവനായ ഉണ്ണി ഇനി സല്‍സ്വഭാവി സജിമോന്‍', രമേഷ് പിഷാരടിയെ പരിചയപ്പെടുത്തി 'മോഹന്‍കുമാര്‍ ഫാന്‍സ്' മൂന്നാം ടീസര്‍
'കുറുപ്പ്' ടീസര്‍ ഇന്നെത്തും, പുതിയ പ്രതീക്ഷയില്‍ ആരാധകര്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറിപ്പ്'നായി. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ഇന്ന് ലഭിക്കും.ടീസര്‍ പുറത്തുവരുന്നതോടെ സിനിമയെ കുറിച്ചുള്ള ഒരു സൂചന ലഭിക്കുമെന്ന സന്തോഷത്തിലാണ് ആരാധകര്‍. വൈകുന്നേരം 6 മണിക്ക് ടീസര്‍ പുറത്ത് വരുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തും. സ്‌റ്റൈലിഷ് സ്യൂട്ട് ഗെറ്റപ്പിലുളള നടന്റെ പുതിയ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് 'കുറുപ്പ്'. 'സെക്കന്‍ഡ് ഷോ' സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രമൊരുക്കുന്നത്.ജിതിന്‍ കെ ജോസിന്റെയാണ് കഥ.കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.