അനുബന്ധ വാര്‍ത്തകള്‍
- എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് മമ്മൂട്ടി ആ കഥാപാത്രത്തോട് 'നോ' പറഞ്ഞു; സുരേഷ് ഗോപി അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കി
- ട്രെയിലര്‍ ലോഡിംഗ്,തമ്പാനായി സുരേഷ് ഗോപി, 'കാവല്‍' ട്രെയിലര്‍ ഇന്ന് എത്തും
- സുരേഷ് ഗോപിയുടെ കാവലിനു പിന്നാലെ നിവിന്‍ പോളി ചിത്രവും,'കനകം കാമിനി കലഹം' ടീസര്‍ നാളെ
- മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തിയിട്ടും കിങ് ആന്‍ഡ് കമ്മിഷണര്‍ പരാജയപ്പെടാന്‍ കാരണം ഇതാണോ?
- കാവല്‍ ട്രെയിലറിന് ഇനി രണ്ടു നാള്, സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ആഘോഷമാക്കാന്‍ ആരാധകര്‍
ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി കാവല്‍ ട്രെയിലര്‍
ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വന്‍ വരവേല്‍പ്പ്. കാവല്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്.ആക്ഷനും പ്രണയവും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്.'വന്നേക്കുന്നത് കാവലിനാണ് ആരാച്ചാരാക്കരുത്' എന്ന ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാവലില്‍ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.