അനുബന്ധ വാര്‍ത്തകള്‍
- ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ടെന്ന് ക്രിസ് ഗെയിൽ
- ഇൻസ്റ്റഗ്രാമിൽ ഷമിക്കൊപ്പമുള്ള ചൂടൻ ചിത്രം പുറത്തുവിട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ
- കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ മഞ്ജുവാര്യർ, ചതുർമുഖത്തിലെ മഞ്ജുവിന്റെ സ്റ്റിൽ പുറത്ത്
- മകന്റെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് ബ്രയാൻ ലാറ, ഇതുപോലെ ബാറ്റുപിടിച്ചിരുന്ന ഒരു കുട്ടിയെ പരിചയമുണ്ടെന്ന് സച്ചിൻ
- 'ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതുണ്ടാകില്ല', ആടുജീവിതം ഷൂട്ടിങ്ങിനുശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് പൃഥ്വിരാജ്
‘സിനിമയിൽ ചാൻസ് കുറഞ്ഞു, വസ്ത്രത്തിന് നീളവും' - പ്രതികരണവുമായി അനുശ്രീ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ നടി അനുശ്രീ തന്‍റെ ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് ആരാധകർക്കിടയിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്, എന്നാൽ ഈ ചിത്രങ്ങള്‍ക്ക് താഴെ താരത്തിനെതിരെ മോശമായ രീതിയിൽ വന്ന പ്രതികരണങ്ങൾക്ക് അനുശ്രീ ചുട്ട മറുപടി നല്‍കി.
‘സിനിമയിൽ ചാൻസ് കുറഞ്ഞു വസ്ത്രത്തിന് നീളവും' എന്ന ആരാധകന്റെ പ്രതികരണത്തിന് ‘കഷ്ടം’ എന്ന മറുപടിയാണ് അനുശ്രീ നൽകിയത്. നടിയുടെ പ്രതികരണം ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു കമൻറ് പോസ്റ്റ് ചെയ്തതെന്ന് ആരാധകൻ വിശദീകരിച്ചു.
എൻറെ ഉള്ളിലെ സ്ഥിരം സങ്കല്പങ്ങളെ പൊളിച്ചെഴുതുകയാണ് എന്നാണ് അനുശ്രീ ബോൾഡ് ഫോട്ടോയുടെ താഴെ എഴുതിയത്. അടച്ചിടൽ കാലത്ത് അനുശ്രീ ആരാധകരുമായി ഒരുപാട് വിശേഷങ്ങൾ സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും താരം ലോക്ക് ഡൗൺ കാലത്ത് നടത്തിയിരുന്നു.