1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anniyan remake

രണ്‍വീറിന്റെ നായികയായി കിയാര അധ്വാനി,അന്യന്‍ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

അന്യന്‍
2005ല്‍ പുറത്തിറങ്ങിയ അന്യന്‍ ഇന്നേക്ക് 16 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരുന്നു.അന്യനായും അമ്പിയായും ഓക്കേ ബോളിവുഡില്‍ വേഷപ്പകര്‍ച്ച ചെയ്യാന്‍ എത്തുന്നത് രണ്‍വീര്‍ സിങാണ്. ഇപ്പോഴിതാ സിനിമയിലെ നായികയെ കുറിച്ചാണ് ചര്‍ച്ച. 
 
 രണ്‍വീറിന്റെ നായികയായി കിയാര അധ്വാനി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെറിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് കൈയടി നേടിയ നടിയാണ് കിയാര.2014ലാണ് താരം അഭിനയം ജീവിതം ആരംഭിക്കുന്നത്.ലസ്റ്റ് സ്റ്റോറീസ്, കബീര്‍ സിങ്, ഗുഡ് ന്യൂസ്, ഇന്ദു കി ജവാനി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി നടി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്', തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി