റഷ്യയിൽ കാൽ‌പന്തിന്റെ താളമറിയാൻ സ്‌പെയിൻ ഒരുങ്ങി കഴിഞ്ഞു

Sumeesh| Last Modified വെള്ളി, 1 ജൂണ്‍ 2018 (15:44 IST)
സ്പെയിൻ എക്കാലത്തും ലോക കപ്പിലെ മികവുറ്റ ടീമുകളില്ലൊന്നാണ്. ഫിഫാ റാംങ്കിങിൽ എട്ടാം സ്ഥാനത്താണ് സ്പെയിൻ. സ്പാനിഷ് ലീഗ് ചാമ്പ്യൻഷിപ്പുകൾ ലോക പ്രേമികളെ തന്നെ ആവേശം കൊള്ളിക്കുന്നതാണ്. ഇത്തവണയും ലാലീഗയുടെ കരുത്ത് സ്പെയിനിനു പിന്നിലുണ്ട്.

ലോക കപ്പിൽലെ ഗ്രൂപ് ബിയിൽ കരുത്തരായ പോർഗല്ലും, ഇറാനും, മൊറോക്കോയുമാണ് സ്‌പെയിനിന്റെ എതിരാളികൾ.

ലോകത്തിലെ തന്നെ മികച്ച താരനിരയുള്ള ടീമാണ് സ്പെയിൻ. ടീമിന്റെ റിസർവ് നിര പോലും മികച്ചതാണ് എന്നത് സ്പെയിനിന്റെ എറ്റവും വലിയ കരുത്ത്. ഈ കരുത്തുറ്റ ടീമുമായാണ് സ്പെയിൻ ലോകകപ്പിനെ നേരിടാനൊരുങ്ങുന്നത്.

മുൻ‌നിരയിൽ ആരെ കളിപ്പിക്കണം എന്നതാവും കോച്ച് ജുലൈൻ ലോപ്ടെജ്യൂയി നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധി. ഡേവിഡ് സിൽ‌വയോ ഇസ്കോയോ ആയിരിക്കും മുൻ നിരയിൽ ടീമിന് നേതൃത്വം നൽകുക നേരത്തെ ലോക കപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഡിയാഗോ കോസ്റ്റ, ഇസ്കോ, ഡേവിഡ് സിൽവ എന്നിവർ ചേർന്ന് അഞ്ച് ഗോളുകൾ നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :