അനുബന്ധ വാര്ത്തകള്
- ഒന്നരക്കോടി പുതിയ സബ്സ്ക്രൈബേഴ്സ്! ലോക്ക്ഡൗണിൽ വൻവരുമാനം നേടി നെറ്റ്ഫ്ലിക്സ്
- കൊറോണയെന്ന് സംശയം; യുവാവിനെ നാട്ടുകാർ ആക്രമിച്ചു, ദാരുണാന്ത്യം
- ആംബുലൻസ് ലഭിച്ചില്ല, സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച പൊലീസുകാരന്റെ പേര് കുഞ്ഞിന് നൽകി ദമ്പതികൾ
- രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്നത് ഈ 7 സംസ്ഥാനങ്ങളിൽ, ഏറ്റവും കുറവ് കേരളത്തിൽ; കണക്കുകളിങ്ങനെ
- ലൈംഗികബന്ധത്തിലൂടെ കൊറോണ പടരുമോ?
കൊവിഡ്; ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ, രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്, കാരണമെന്ത്?
കൊവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഡിസംബർ പകുതിയോടെ ചൈനയിൽ കാണപ്പെട്ട കൊറോണ വൈറസ് 4 മാസങ്ങൾക്കിപ്പുറവും ലോകത്തെ ഭയപ്പെടുത്തുകയാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇന്ത്യ തുടങ്ങിയ ലോക രാജ്യങ്ങളെല്ലാം കൊവിഡ് 19ന്റെ പിടിയിലാണ്. ചൈനയ്ക്ക് 5 മാസത്തെ പ്രയത്നം കൊണ്ട് കൊവിഡിനെ തുരത്താൻ സാധിച്ചിട്ടുണ്ട്. സാധാരണജീവിതത്തിലേക്ക് ചൈന തിരിച്ച്കയറിയപ്പോൾ മറ്റ് രാജ്യങ്ങളിൽ കൊവിഡ് ജീവൻ കാർന്നു തിർന്നുകയാണ്.
ലോകത്തിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. 1,05,000 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇക്വഡോറിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് പതിനൊന്നായിരത്തിലധികം കേസുകളാണ്. ഒരാഴ്ചയായി കാത്തിരുന്ന പരിശോധനഫലങ്ങളാണിത്. അമേരിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 35,000 ത്തോളം കേസുകളാണ്. സ്പെയിനിൽ 6,000 കേസുകളും ഒരു ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തു. ബ്രസീൽ, റഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കണക്കുകൾ അവലംബം: വേൾഡോമീറ്റർ.