വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിൽ ടിക്കറ്റ് ഇൻസ്‌പെക്ടറും, പാൻട്രി ജിവനക്കാരനും ചേർന്ന് പീഡനത്തിനിരയാക്കി

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (18:07 IST)
ഡൽഹി-റാഞ്ചി രാജഥാനി എക്സ്‌പ്രെസ്സിൽ വച്ച് പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതി. ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി ടിക്കറ്റ് ഇൻസ്‌പെക്ടറും പാൻട്രി ജീവനക്കാരനും വിദ്യാർത്തിനിയെ പീഡനത്തിന് ഇരയക്കിയതയാണ് പരാതി. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇരയാക്കപ്പെട്ട വിദ്യാർത്ഥിനിയുടെ സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ല എന്നും ഇനിയും വൈകിയാൽ പ്രതികൾ രക്ഷപ്പെടുമെന്നും സുഹൃത്ത് ട്വീറ്ററിൽ കുറിച്ചിരുന്നു.

ഇരയാക്കപ്പെട്ട പെൺകുട്ടി വിയാർത്ഥിനിയാണെന്നും നിയമ നടപടികളിലേക്ക് വലിച്ചിഴക്കപ്പെട്ടാൽ മുന്നോട്ടുള്ള ജീവിതം തന്നെ ഇല്ലതാകുമോ എന്ന ഭയം ഉണ്ടെന്നും റെയിൽവേ മന്ത്രിയെയും മറ്റു ഉദ്യോഗസ്തരേയും ടാഗ് ചെയ്ത ട്വീറ്റിൽ പെൺകുട്ടി പറയുന്നു. ഇതോടെ വിഷയം ഗൗരവമായി കാണുന്നു എന്നും ഉചിതമായ നടപടി ഉടൻ സ്വീകരിക്കും എന്നും റെയിൽ‌വേ ട്വീറ്റിന് മറുപടി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :