1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Passenger molested in bus

ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സബ് രജിസ്ട്രാർ അറസ്റ്റിൽ

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

Bus
സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.
 
പിൻസീറ്റിൽ ഇരുന്ന ജോയ് തന്‍റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ബസ് എടപ്പാളിൽ‌ എത്തിയപ്പോഴാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷം കാടാമ്പുഴ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
അടുത്ത ലേഖനം
രണ്ടു മരണങ്ങളിൽ കൂടി ജോളിക്ക് പങ്കെന്ന് സംശയം; ഒരാൾ മരിച്ചത് അപകടത്തിൽ, മറ്റെയാളെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ