അനുബന്ധ വാര്‍ത്തകള്‍
- രണ്ടാനച്ഛന്റെ ക്രൂര പീഡനം; സംഭവം പുറത്തറിഞ്ഞതിങ്ങനെ
- കോഴിക്കോട് പെട്രോൾ പമ്പിൽ തോക്ക് ചൂണ്ടി പണം കവർന്നു
- മുംബൈയിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; കൊലപാതകം തന്നെയെന്ന് പൊലീസ്, പ്രതികൾ കുറ്റം സമ്മതിച്ചു
- ഫോണ്‍ നമ്പര്‍ നല്‍കിയില്ല; യുപിയില്‍ ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു - യുവാവ് അറസ്റ്റില്‍
- ഫേസ്ബുക്കിൽ പരിജയപ്പെട്ട കാമുകനെ വിവാഹം ചെയ്യാൻ നവവധു ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; ഭാര്യയുടെ നാടകം വെളിച്ചത്ത് കൊണ്ടുവന്ന് പൊലീസ്
ഇംഗ്ലീഷ് സംസാരിച്ചതിൽ തർക്കം; മദ്യ ലഹരിയിൽ ഓട്ടോഡ്രൈവർ യുവാവിനെ തലക്കടിച്ചു കൊന്നു
കാസർഗോട്: കാഞ്ഞങ്ങാട് മദ്യലഹരിയിൽ യുവാവിനെ ഓട്ടോ ഡ്രൈവർ തലക്കടിച്ചു കൊന്നു. കാഞ്ഞങ്ങാട് അലാമാപള്ളി ബസ്റ്റാന്റിനു സമീപമാണ് സംഭവം. കണ്ണൂർ ചിറക്കൽ സ്വദേശി ആശിഷ് വില്യമാണ് ഓട്ടോ ഡ്രൈവർ ദിനേശന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്റ്റ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ഇരുവരും അലാമപള്ളി ബസ്റ്റാന്റിനു സമീപത്തെ ഹോട്ടലിലെ ബാറിൽനിന്നും മദ്യപിച്ചിരുന്നു. ഇവിടെ നിന്നുമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആശിസ് വില്യം ഇംഗ്ലീഷിൽ സംസാരിച്ചതിൽ വ്യാകരണപ്പിഷകുണ്ടെന്ന് പറഞ്ഞ് ദിനേശൻ പരിഹസിച്ചിരുന്നു. ഇത് പിന്നീട് തർക്കത്തിലേക്ക് വഴിവച്ചു.
പിന്നീട് ബാറിൽ നിന്നും ഇരുവരും പിരിഞ്ഞെങ്കിലും അലാമപള്ളി ബസ്റ്റാറ്റിൽ ഇരിക്കുകയായിരുന്ന വില്യത്തിനെ ദിനേശൻ മരപ്പെട്ടികൊണ്ട് തലക്കടിക്കുകയായിരുന്നു.