അനുബന്ധ വാര്‍ത്തകള്‍
- ഇനി തോന്നുംപോലെ ഓഫറുകൾ നൽകാനാകില്ല, ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പടെയുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ
- നിപ്പ ഒഴിയുന്നില്ല, കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി രാജ്യത്ത് 19 ശതമാനം വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്തി
- പോക്സോ നിയമത്തെ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ, 18 വയസിൽ തഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയാൽ ഇനി വധശിക്ഷ
- ഇക്കാര്യങ്ങൾ ചെയ്താൽ അത്തം നക്ഷത്രക്കാർക്ക് പുതുവർഷത്തിൽ സർവ്വൈശ്വര്യം !
- ഹണിമൂണിന് പോകുന്ന ദമ്പതികൾ പിരിയാൻ സാധ്യത കൂടുതലെന്ന് പഠനം, വില്ലനാകുന്നത് ലൈംഗികതയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ !
തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയിൽ
കോട്ടയം: യുവ തിരക്കഥകൃത്ത് കഞ്ചാവുമായി പിടിയിൽ. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനെയാണ് ഹോട്ടൽ മുറിയിൽനിന്നും കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൂന്ന് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
രണ്ടാമത്തെ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് കോട്ടയത്ത് ഹോട്ടൽ മുറിയെടുത്ത്. രണ്ട് ദിവസമായി ദിലിപും കൂട്ടുകാരും. ഹോട്ടൽ മുറിയിൽ തന്നെയായിരുന്നു. തുടക്കം മുതൽ തന്നെ ദിലീപിന്റെ പെരുമാറ്റത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പന്തികേട് തോന്നിയിരുന്നു.
നഗരത്തിലെ കഞ്ചവ് വിൽപ്പനക്കാരൻ ദിലീപിനെ അന്വേഷിച്ച് ഹോട്ടലിൽ എത്തുകയും ചെയ്തു. ഇതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം പൊലീസ് എത്തി മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.