അനുബന്ധ വാര്‍ത്തകള്‍
- പൊള്ളാച്ചി റിസോര്‍ട്ടില്‍ അശ്ലീല നൃത്തം: 90 മലയാളി വിദ്യാര്‍ത്ഥികളും സ്ത്രീകളും അറസ്റ്റില്‍
- സൂക്ഷിച്ചില്ലെങ്കിൽ ഈ നക്ഷത്രക്കാർ നിങ്ങൾക്ക് എട്ടിന്റെ പണി തരും !
- കടയിൽനിന്നും വാങ്ങുന്ന കറിവേപ്പിലയിലെ വിഷം കളയാൻ ഒരു നാടൻ വിദ്യ ഇതാ !
- കുട്ടികൾക്ക് പോപ്കോൺ വാങ്ങിനൽകും മുൻപ് ഈ ആപകടം തിരിച്ചറിയൂ !
- വിവാഹിതയായ 26കാരിയും ഭർത്താവിന്റെ സഹോദരിയായ പതിനഞ്ചുകാരിയും ഒളിച്ചോടി; കാമുകന്മാർക്ക് 16 വയസ്, സംഭവം കാസർഗോഡ്
പ്രണയിച്ച് വിവാഹം കഴിച്ചതിന് നവദമ്പതികളെ ജീവനോടെ തീ കൊളുത്തി, താഴ്ന്ന ജാതിക്കാരനെ വിവഹം കഴിച്ചതിന് യുവതിയുടെ വീട്ടുകാർ ചെയ്ത ക്രൂരത ഇങ്ങനെ
പൂനെ: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിന് നവദമ്പതികളെ വധുവിന്റെ അച്ഛനും ബന്ധുക്കളും ചേർന്ന് ജീവനോടെ തീകൊളുത്തി, പൂന്നെയിലെ അഹമ്മദ് നഗറിലാണ് ക്രൂരമായ സംഭവം അരങ്ങറിയത്. ആശുപത്രിയിലെ ചികിത്സയിലിരിക്കെ മങ്കേഷ് ചന്ദ്രകാന്ദ് രാംസിംഗ് എന്ന 23കാരൻ മരിച്ചു. ഭാര്യ രുക്മിണി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഒരു മസത്തിന് മുൻപാണ് മങ്കേഷും, രുക്മിണിയും വിട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹം കഴിച്ചത്. ഇതിന്റെ പേരിൽ രുക്മിണിയുടെ വീട്ടുകാർക്ക് പകയുണ്ടായിരുന്നു. മങ്കേഹ് ദളിതനായിരുന്നു എന്നതാണ് രുക്മിണിയുജ്ടെ വീട്ടുകാരിൽ പകയുണ്ടാകാൻ കാരണം.ഇക്കഴിഞ്ഞ മെയ് ഒന്നിന് മാതാപിക്താക്കളെ കണുന്നതിനായി രുക്മിണി സ്വന്തം വീട്ലിലേക്ക്
പോയിരുന്നു. രുക്മിണിയെ തിരികെ കൊണ്ടുപോകുന്നതിനായി മങ്കേഷ് എത്തിയതോടെ തർക്കം ആരംഭിക്കുകയായിരുന്നു.
തർക്കം പിന്നീട് വലിയ വഴക്കായി മാറി. ഇതിനിടെ രുക്മിണിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന്ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയയിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. പൂനെയിലെ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയതോടെ ഡോക്ടർമാർ പൊലീസിൽ അറിയിച്ചപ്പോൾ മാത്രമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്സംഭവത്തിൽ ആദ്യം വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്, മങ്കേഹ് ശനിയാഴ്ചമരിച്ചതോടെ കോലപതക കുറ്റം ചുമത്തുകയായിരുന്നു.