അനുബന്ധ വാര്‍ത്തകള്‍
- പ്രണയത്തിൽ നിന്നും പിന്മാറിയാൽ കാമുകന് പെട്രോളൊഴിച്ചു കത്തിക്കും, പ്രേമിച്ചാല്‍ അച്ഛന്മാര് വെട്ടിക്കൊല്ലും; ഇത് എന്തൊരു ലോകം?
- ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 15കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കി രണ്ടാനച്ഛൻ; സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണിയായപ്പോൾ, പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് പോക്സോ കോടതി
- വിവാഹത്തിന് മുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം !
- ടിക്ടോക്കിന് പൂട്ട് വീഴും, നിരോധിക്കുന്നതിൽ തീരുമാനം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി
- ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം, സെൻസെക്സ് 45 പോയന്റ് ഉയർന്ന് 38922ലും, നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11649ലും വ്യാപാരം
ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽവച്ച് 22കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി, ഒടുവിൽ പൊലീസ് പിടികൂടിയപ്പോൾ കൈക്കൂലി നൽകി പ്രതികൾ രക്ഷപ്പെട്ടു, പിന്നീട് സംഭവിച്ചത് ഇങ്ങനെ
നാസിക്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ വച്ച് രണ്ട് പേർ ചേർന്ന് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. യുവതിയെ ബലമായി ഒട്ടോറിക്ഷയിലേക്ക് പിടിച്ചുകയറ്റിയ പ്രതികൾ മാറിമാറി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വാഹന പരിശോധനക്കായി ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയതോടെ പൊലീസുകാർക്ക് കൈക്കൂലി നൽകി പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയ പൊലീസുകാർ തന്നെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നും പണം വാങ്ങി പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയുമയിരുന്നു എന്നും ഇര വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താൻ പരാതി നൽകി ആറ് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത് എന്നും ഇര ആരോപണം ഉന്നയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് പ്രതികൾ ഇരുവരെയും നാസിക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ ചിത്രം ലഭ്യമാകുന്നതിനായി ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.