അനുബന്ധ വാര്‍ത്തകള്‍
- ദളിത് യുവാവിനെ പ്രണയിച്ചു, മകളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി; നടുക്കത്തിൽ നാട്
- ‘അത് വ്യാജവാർത്തയാണ് പ്രചരിപ്പിക്കരുത്’ - ആരാധകർക്ക് മുന്നറിയിപ്പുമായി മധുരരാജ ടീം
- മകൻ മരിച്ച് മൂന്നാം നാൾ അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു; മുന്‍ ഭര്‍ത്താവിന്റെ പിതാവ്
- ലയനം പൂർത്തിയായി, രജ്യത്തെ ഏറ്റവും വലിയ മുന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ
- ക്യാമറയിൽ ഐ എം എക്സ് 586 സെൻസറിന്റെ കരുത്ത്, അതിവേഗ ചാർജിംഗ് സംവിധാനം, ഗംഭീര വരവിനൊരുങ്ങി ഷവോമിയുടെ എം ഐ A3
ആളുകൾ നോക്കി നിൽക്കെ യുവതിയെ ബലമായി ചുംബിച്ചു, പിന്നീട് യുവാവിന് സംഭവിച്ചതിങ്ങനെ
മുംബൈ: ആളുകൾ നോക്കി നിൽക്കെ പെൺകുട്ടിയ ബലമായി ചുംബിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കഞ്ചുമാർഗ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പൊവൈ സ്വദേശിയായ വസീം ഷെയിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും പ്രതിയും ഒരു പ്രദേശത്തെ താമസക്കാരാണ്. വിക്രോളിയിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങി വരുന്നതിനിടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പെൺകുട്ടിയെ പിടിച്ചുവലിച്ച് ആളുകൾ നോക്കിനിൽക്കെ പ്രതി ബലമായി ചുംബിക്കുകയായിരുന്നു.
പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇതോടെ പൊലീസ് വസീമിനെതിരെ കേസെടുത്തു. പിന്നീട് പൊലീസ് സംഘം വസീമിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.