അനുബന്ധ വാര്‍ത്തകള്‍
- മദ്യപിക്കുന്നതിനിടെ തർക്കം, അനന്തരവനെ അമ്മാവൻ കമ്പികൊണ്ട് തലക്കടിച്ചുകൊന്നു
- ജെറ്റ് എയർവേയ്സിന് കടുത്ത പ്രതിസന്ധി, ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിലേക്ക്
- ചക്ക വൃത്തികെട്ടതും രുചിയില്ലാത്തതുമായ പഴമെന്ന് ബ്രിട്ടീഷപത്രമായ ‘ഗാർഡിയൻ‘, കണക്കിന് ചീത്തവിളിച്ച് മലയാളികൾ !
- പത്ത് വർഷം മുൻപ് ഫാർമസിയുടെ ലൈസൻസ് റദ്ദുചെയ്തതിലുള്ള പക, ഉദ്യോഗസ്ഥയെ മധ്യവയസ്കൻ വെടിവച്ച് കൊന്നു, കൊലപാതകം തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ശേഷം
- നോച്ച്ലെസ് ഡിസ്പ്ലേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, വിവോയുടെ എസ് സീരിസിലെ ആദ്യ സ്മാർട്ട്ഫോൺ വിവോ S1ന്റെ സവിശേഷതകൾ ഇങ്ങനെ !
വിവാഹമോചനം നേടിയിട്ടും വെറുതെ വിട്ടില്ല, യുവതിയുടെ നാവ് അറുത്തെടുത്ത് മുൻ ഭർത്താവിന്റെ ക്രൂരത
ലാഹോർ: വിവാഹ ബന്ധം വേർപ്പെടുത്തിയതിലുള്ള പക വീട്ടാൻ യുവതിയുടെ നാവ് അറുത്തെടുത്ത് മുൻ ഭർത്താവ്. ലാഹോറിലെ പിന്തി ഭട്ടിയനിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. നസ്രിൻ എന്ന യുവതിയുടെ നാവ് മുൻ ഭർത്താവ് ജഹാംഗീർ മുറിച്ചുമാറ്റുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് ജഹാംഗിറുമായുള്ള ബന്ധത്തിൽ നിന്നും നസ്രിന് കോടതി വീവാഹമോചനം അനുവദിച്ചത്. ഇതിലുള്ള പക വീട്ടുന്നതിനായി വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കത്രിക ഉപയോഗിച്ച് ജഗാംഗീർ യുവതിയുടെ നാവ് അറുത്തുമാറ്റുകയായിരുന്നു. നസ്രിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കൃത്യം നടത്തിയ ശേഷം ജഹംഗീർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ജഹാംഗീറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമൊത്ത് ഡാൻസ് ചെയ്യാത്തതിനെ തുടർന്ന് ഭാര്യയുടെ തല മൊട്ടയടിക്കുകയും മർദ്ദിക്കുകയും ചെയ്തതായുള്ള സംഭവം ലാഹോറിൽ നിന്നും കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.