അനുബന്ധ വാര്ത്തകള്
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന്, കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, വോട്ടെണ്ണൽ മെയ് 23ന്
- കുറഞ്ഞ ചിലവിൽ പറക്കാൻ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയർ ഏഷ്യ !
- ശരിയേത് തെറ്റേത് എന്ന് വേർതിരിച്ച് കാട്ടിത്തരും യുട്യൂബിലെ ഈ പുതിയ ഫീച്ചർ !
- നിത്യവും ഉറക്കമുണരുമ്പോൾ ആദ്യം തന്നെ തിരിയുന്നത് സ്മാർട്ട്ഫോണിലേക്കാണോ ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !
- 149 യാത്രക്കാരുമായി പോയ എത്യോപ്യൻ വിമാനം തകർന്നുവീണു
ഭർത്താവ് വീട്ടിലില്ലെന്ന് ആദ്യം ഉറപ്പുവരുത്തി, അഥിതികളായി എത്തിയ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
ഹൈദരാബാദ്: ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവും ഇയളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തെലങ്കാനയിലെ പഹദിശരീഫില് ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയം നോക്കിയാണ് മൂവരും വീട്ടിലെത്തിയത്. ബന്ധുക്കൾ വീട്ടിൽ വന്നതോടെ യുവതി സ്വീകരിച്ചിരുത്തി. എന്നാൽ പ്രതികൾ മൂന്ന് പേരും ചേർന്ന് 35കാരിയായ യുവതിയെ കീഴ്പ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
നാല് കുട്ടികളുടെ മാതാവാണ് പീഡനത്തിനിരയായ യുവതി. ഭർത്താവ് വീട്ടിലെത്തിയതോടെ യുവതി സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞു. ഇതോടെ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല.