അനുബന്ധ വാര്‍ത്തകള്‍
- തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, മോഡൽ മാനസി ദീക്ഷിത് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ !
- മണര്‍കാട് കൊലപാതകം; 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
- മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി, മൂന്നുപേർ ചേർന്ന് 24കാരിയെ കാറിൽവച്ച് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു
- കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി കേസിൽ ഒത്തുതീർപ്പിന് വഴങ്ങിയില്ല, പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
- നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, കാസ്റ്റിംഗ് ഡയറക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
മാനസിക വൈകല്യമുള്ള 18കാരിയെ 21കാരനായ വാച്ച്മാൻ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി, പെൺകുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല
ദുബായ്: മാനസിക വൈകല്യമുള്ള 18 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വാച്ച്‌മാനെ പൊലീസ് പിടികൂടി. 21 കാരനായ പാകിസ്ഥാൻ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ മറ്റുള്ളവർ പുറത്തുപോയി കഴിഞ്ഞാൽ വീടിനകത്തേക്ക് അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുക പ്രതി പതിവാക്കിയിരുന്നു.
വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോകുമ്പോൾ ഫ്ലാറ്റ് പൂട്ടിയാണ് പോകാറുള്ളത്. എന്നാൽ വാടകക്കാണ് താമസിച്ചിരുന്നത് എന്നതിനാൽ. മറ്റൊരു തക്കോൽ സെക്യൂരിറ്റിയുടെ കൈവഷം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി വന്നത്.
പെൺകുട്ടിക്ക് സംസാര ശേഷിയില്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല. അകാരണമയി മകൾ പലപ്പോഴും കരയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കേസ് കോടതി പരിഗണിച്ചുവരികയാണ്.