അനുബന്ധ വാര്‍ത്തകള്‍
- ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞിന് നിറം വക്കും, സത്യം ഇതാണ് !
- വേണമെങ്കിൽ ഓരോ ദിവസവും തന്ത്രി ശുദ്ധിക്രിയ നടത്തട്ടെ, ശബരിമലയിൽ ഇനിയും യുവതികൾ കയറുമെന്ന് പ്രഖ്യാപിച്ച് മനിതി
- വനിതാ മതിൽ; യുവതികളെ മല ചവിട്ടിക്കാനുള്ള ആസൂത്രിത തന്ത്രം ?
- ഭാര്യയുടെ മാതാപിതാക്കൾ അവഗണിക്കുന്നു; കുട്ടികൾ ഉൾപ്പെടെ ആറ് പേരെ കൊലപ്പെടുത്തി യുവാവ്
- ‘ഞാൻ വിവാഹം കഴിക്കുന്നില്ല, ഇവിടെ ഒക്കെ തന്നെ ഉണ്ടാകും‘- വിശാലിന്റെ വിവാഹവാർത്തക്ക് പിന്നാലെ വരലക്ഷ്മിയുടെ പ്രതികരണം
എപ്പോഴും ഫോണിൽ തന്നെ, അനുസരിക്കാതെ വന്നതോടെ മകളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പിതാവ്
പൽഖാർ: അമിതമായി മൊബൈൽഫോൺ ഉപയോഗിച്ചതിന് അച്ഛൻ മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. മഹാരാഷ്ട്രയിലെ പൽഖാർ ജില്ലയിൽ സ്വന്തം വീട്ടിൽ വച്ചായിരുന്നു സംഭവം. മകളുമായി ഉണ്ടയ തർക്കത്തിൽ കലിമൂത്ത് പിതാവ് പതിനാറുകാരിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 40 കാരനായ പെൺകുട്ടിയുട്ടെ പിതാവ് മുഹമ്മദ് മൻസൂരിയെ പൊലീസ് പിടികൂടി. ഇയൾക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി മൻസൂരിയും മകളും തമ്മിൽ ഇടക്കിടെ വാക്കുതർക്കം ഉണ്ടാവാറുണ്ട്. സംഭവ ദിവസവും ഇത്തരത്തിൽ ഉണ്ടായ വഴക്കിൽ നിയന്ത്രണം നഷ്ടപ്പെട്ട മൻസൂരി മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും മൻസൂരി ശ്രമിച്ചില്ല. നാട്ടുകാർ ചേർന്നാണ് പതിനാറുകാരിയെ ആശുപത്രിയിലെത്തിച്ചത്.