അനുബന്ധ വാര്‍ത്തകള്‍
- നടി ഷീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൽ തോന്നുംപോലെ എഴുതുന്നു: യതീഷ് ചന്ദ്ര
- പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായി വിദേശത്തെത്തിയ ദിലീപ് ഇന്റർപോളിന്റെ നിരീക്ഷണ വലയത്തിൽ !
- ചിക്കൻ കൊത്ത് പൊറോട്ട വീട്ടിലുണ്ടാക്കിയാലോ !
- ആഗ്രഹിച്ചതെന്തും നടക്കും ഇക്കാര്യം ചെയ്താൽ !
- ആറുമാസത്തിനിടെ ഉപയോക്താക്കൾ ഒഴിവാക്കിയത് ആറു കോടിയിലധികം സിം കണക്ഷനുകൾ !
14കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്ത് 16കാരനായ സീനിയർ വിദ്യാർത്ഥി
ലണ്ടൻ: 14കരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോടതി വിചാരണ. വൂള്‍വര്‍ഹാംപ്ടണിലാണ് സംഭവം. 16കാരനായ സീനിയർ വിദ്യാർത്ഥി പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കോടതി വിചാരനക്കിടെ കണ്ടെത്തി.
ഏപ്രില്‍ 13ന് വെസ്റ്റ് പാര്‍ക്കിലൂടെ നടന്നുപോയ യാത്രക്കാരനാണ് പെൺകുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 16കാരനായ സീനിയർ വിദ്യാർത്ഥിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയത്.
പ്രതി പെൺകുട്ടിയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്തതിന് ഡി എൻ എ തെളിവായി ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേ സമയം പതിനാറുകാരനായ പ്രതി തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിരിക്കുകയാണ്. പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.