1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

ഓട്ടോറിക്ഷയിലും വീട്ടിലും വച്ച് തുടർച്ചയായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം, സഹികെട്ടപ്പോൾ കൌമാരക്കാരി എല്ലാം വെളിപ്പെടുത്തി

വാർത്ത
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി തുടർച്ചയായി പീഡനത്തിനിരയാക്കിവന്ന ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സംഭവത്തിൽ 49 കാരനായ പുത്തന്‍ വീട്ടില്‍ നൗഷാദാണ് പിടിയിലായത്. 
 
പതിമൂന്ന് വയസുമുതൽ ഇയാൾ പെൺകുട്ടിയെ വീട്ടിൽ‌വച്ചും ഓട്ടോറിക്ഷയിൽ വച്ചും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കി വരികയായിരുന്നു. സഹികെട്ടതോടെ പെൺകുട്ടി സ്കൂളിൽ അധ്യാപകരോട് എല്ലാം തുറന്നുപറഞ്ഞു.  
 
ഇതോടെ സ്കൂളിലെ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചിൽഡ് ലൈൻ അധികൃതർ കാട്ടാക്കട പൊലീസിൽ വിവരം കൈമാറിയതോടെയാണ് പൊലീസ് നൌഷാദിനെ പിടികൂടുന്നത്. രണ്ട് കുട്ടികളുടെ അച്ഛനാണ് പിടിയിലായ നൌഷാദ്. 
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
‘സെക്സില്‍ ഏര്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി, സഹായിക്കണം’ - പൊലീസുകാരനെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍ ! - തകര്‍ന്ന കുടുംബബന്ധങ്ങളുടെ ഇരകള്‍