1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

24കാരിയെ തോക്കിൻ‌മുനയിൽ നിർത്തി അയൽക്കാരൻ പീഡനത്തിനിരയാക്കി

വാർത്ത
ഭവാനി: 24കാരിയെ അയൽ‌വാസി തോക്കിൻ‌മുനയിൽ നിർത്തി പീഡനത്തിനിരയാക്കി. ഹരിയാനയിലെ ഭവാനി ജില്ലയിൽ കാക്രോലി എന്ന ഗ്രാമത്തിലാണ് സംഭം ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
യുവതി വീട്ടിൽ കിടന്നുറങ്ങവെ വീട്ടിൽ അതിക്രമിച്ചുകയറിയ അയൽ‌ക്കാരൻ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സമീപത്തെ കാട്ടിലേക്ക് കൊടുപോവുകയും അവിടെവച്ച് തോക്കിൻ‌മുനയിൽ നിർത്തി പീഡനത്തിനിരയാക്കുകയുമായിരുന്നു. 
 
സംഭവം പുറത്തുപറയാതിരിക്കാൻ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി പൊലീസിൽ പരാതി നൽകുകയാരിരുന്നു. വൈദ്യ പരിശോധനയിൽ യുവതി പീഡനത്തിനിരയായതായി വ്യക്തമായതായി പൊലീസ് അറിയിച്ചു.
About Writer
Sumeesh
അടുത്ത ലേഖനം
ശരണം വിളിക്കൊപ്പം തെറിയഭിഷേകവും കൈയേറ്റവും; ന്യൂ‍യോർക്ക് ടൈംസ് വനിതാ റിപ്പോർട്ടർ മലകയറാതെ മടങ്ങി