അനുബന്ധ വാര്ത്തകള്
- ഇന്ധന വില വർധനവ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
- ഇന്ന് ശബരിമലയിലെങ്കിൽ നാളെ മറ്റൊരു വിശ്വാസത്തിനും ഈ അവസ്ഥ വരാം; പുനഃപരിശോധനാ ഹർജി നൽകണമെന്ന് കുഞ്ഞാലിക്കുട്ടി
- അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു; പൂജാരിമാർ അറസ്റ്റിൽ
- അറബിക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് അതീതീവ്ര മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; മൂന്നാർ യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
- സർപ്പപ്രീതിക്കായി ഇക്കാര്യങ്ങൾ ചെയ്തോളു !
അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി: പൂജാരിമാർ അറസ്റ്റിൽ
അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിമാർ കൂട്ട ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ധാതിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. പൂജാരിമാരായ രാജു പണ്ഡിറ്റ്, ബതോളി പ്രജാപതി എന്നിവർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇരുവരെയും പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
മധുരം നൽകാം എന്നു പറഞ്ഞാണ് പൂജാരിമാർ പെൺക്കുട്ടിയെ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിനകത്ത് എത്തിച്ച ശേഷം ഇരുവരും പെൺക്കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് തന്നെ പെൺക്കുട്ടിയെ വീട്ടിൽ കൊണ്ടുചെന്നാക്കി. നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്ന് പൂജാരിമാർ പെൺകുട്ടിയെ ഭീഷണിപ്പെടൂത്തിയിരുന്നു.
എന്നാൽ വീട്ടിൽ എത്തിയ ശേഷം പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുന്നതായി അമ്മക്ക് മനസിലായി, കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവങ്ങൾ പുറത്തുവന്നത്. ഇതോടെ മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അടുത്ത ലേഖനം