തന്റെ പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് തിരിച്ചറിഞ്ഞു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (18:58 IST)

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് പ്രതിശ്രുത വധുവിനെ  കത്തികൊണ്ട് കുത്തി. ഇതിനു പിന്നാലെ ഈ കത്തി തന്നെ ഉപയോഗിച്ച്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഷാർജയിലാണ് സംഭവം ഉണ്ടായത്.മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. 
 
തനിക്കൊരു ജോലിയുണ്ടെന്നും അതിന്റെ ആവശ്യങ്ങൾക്കായി ഒരു വീട്ടിൽ പോവണമെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ യുവതി പറഞ്ഞത് കള്ളമാണെന്നും ഒരു വീട്ടിൽ നടത്തുന്ന പെൺ‌വാണിഭ സംഘത്തിലെ അംഗമാണ് യുവതി എന്നും ഇയാൾ ഒരു സുഹൃത്ത് വഴി അറിയുകയായിരുന്നു. ഇതോടെ സുഹൃത്തിൽ നിന്നും അനാശാസ്യ കേന്ദ്രത്തിന്റെ വിലാസം വാങ്ങിയശേഷം യുവാവ് അവിടേക്ക് പോയി.
 
അവിടെവച്ച് കണ്ടുമുട്ടിയതോടെ ഇരുവരും തമ്മിൽ വാകേറ്റമുണ്ടായി  തുടര്‍ന്ന് തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതി ഭീഷണിപ്പെടുത്തി.  ഇതോടെ യുവാവ് കത്തി പിടിച്ചുവാങ്ങി യുവതിയുടെ കയ്യിലും തുടയിലും കുത്തുകയായിരുന്നു. കുത്തേറ്റതിനു പിന്നാലെ ഇതേ കത്തി ഉപയോഗിച്ച് യുവതി സ്വയം കുത്തി ആത്മഹത്യ ചെയ്തു. ഇതീടെ യുവാവ് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പൊലീസ് പിടികൂടി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിവാഹേതര ലൈംഗിക ബന്ധം; ചരിത്ര വിധി തിരിച്ചടിയായത് കേന്ദ്ര സര്‍ക്കാരിന്

ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് എന്ന വാദം ഉന്നയിച്ച് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ ...

news

സംസ്ഥാനത്ത് ദുരിതാശ്യാസ പദ്ധതികൾക്ക് പത്ത് ദിവസത്തിനകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയത്തിൽ ഉപജീവനം നഷ്ടപ്പെട്ടവർക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് പ്രത്യേക ...

news

‘ചക്കരക്കുളത്തിൽ‘ വീണ പ്രണയം; പുലിവാലുപിടിച്ച് സി പി എം പ്രാദേശിക നേതാവ്

പ്രാണയ സല്ലാപ സെൽഫികൾ മാറി അയച്ച് പിലിവാലുപിടിച്ചിരിക്കുകയാണ് സി പി എം പ്രാദേശിക ...

Widgets Magazine