1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

വിമാനത്തിൽ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മ തായ്‌കോണ്ടോ താരം

വാർത്ത
ഡൽഹി: എയർ ഏഷ്യ വിമാനത്തിലെ ടോയ്‌ലെറ്റിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തി. വിമാനത്തിൽ യാത്ര ചെയ്ത പത്തൊൻപതുകാരിയായ തായ്‌കോണ്ടോ താരമാണ് കുഞ്ഞിന്റെ അമ്മ. പരിശീലകനൊപ്പം മത്സരത്തിനായി ദക്ഷിണ  കൊറിയയിലേക്ക് പോകാ‍നിരിക്കുകയായിരുനു ഇവർ.
 
കഴിഞ്ഞ ആഴ്ച ഇംഫാലിൽ നിന്നും ഗുവാഹത്തി വഴി ഡൽഹിയിലെത്തിയ വിമാനത്തിലാണ് ആറുമാസം മാത്രം പ്രായം വരുന്ന ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ടോയ്‌ലെറ്റിൽ ടിഷ്യു പേപ്പറി പൊതിഞ്ഞ നിലയിലാ‍ണ് കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്.    
 
സംഭവം അറിഞ്ഞതോടെ ഡൽഹിയിൽ വിമാനം ഇറങ്ങിയ ഉടനെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ സ്ത്രീകളെയും ചോദ്യം ചെയ്തതോടെയാണ് പ്രതിയെ പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതോടെ കാര്യങ്ങൾ വ്യക്തമാകുകയായിരുന്നു. 
About Writer
Sumeesh
അടുത്ത ലേഖനം
പ്രണയിനിയെ ചൊല്ലി കാമുകന്മാര്‍ യുവതിയുടെ വീട്ടില്‍ ഏറ്റുമുട്ടി; കൂട്ടയടിയ്‌ക്കിടെ ഒരാള്‍ മരിച്ചു - സംഭവം കൊല്ലത്ത്