1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

ഒന്നര വയസുകരിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

വാർത്ത
കാസർഗോഡ്: എരിയാലിൽ ഒന്നര വയസായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. എരിയാൽ വെള്ളീരിലെ നസീമ എന്ന യുവതിയാണ് മകളായ ഷംനയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. നസീമക്ക് മാനസിക പ്രശ്നങ്ങളുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലേക്ക് നസീമ മകളെ എറിയുകയായിരുന്നു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ നാട്ടുകാർ കുഞ്ഞിനെ എടുത്ത് കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  
 
About Writer
Sumeesh
അടുത്ത ലേഖനം
ഹവാല പണം കടത്തിയെന്ന കേസ്: വെള്ളാപള്ളിയെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തു