അനുബന്ധ വാര്‍ത്തകള്‍
- അണികളുടെ വിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്: അമിത് ഷാ
- 'ഞാൻ ജെസ്നയുടെ കാമുകനല്ല, അവൾക്ക് ആരോടെങ്കിലും പ്രണയമുണ്ടായതായി അറിയില്ല’- യുവാവ് പറയുന്നു
- കെവിന്റെ മരണം; നീനുവിന്റെ അമ്മയെ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
- കരിഞ്ചോലയിലെ കൂറ്റൻ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി
- പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവതി ഓട്ടോ ഡ്രൈവർക്ക് നേരെ വെടിയുതിർത്തു
തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് ഉടമ 10 വയസുകാരനെ വെടിവച്ചു കൊന്നു
പാറ്റ്ന: തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് 10 വയസുകാരനെ ഉടമ വെടിവച്ചു കൊന്നു. വ്യാഴാഴ്ച ബീഹാറിലെ കഗാരിയിലാണ് സംഭവം ഉണ്ടായത്. തലക്ക് വെടിയേറ്റ കുട്ടി തൽക്ഷണം തന്നെ മരിച്ചു.
കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടി തോട്ടത്തിൽ കയറി മാങ്ങ പറിച്ചത്. ഇത് കണ്ട് ആക്രോശിച്ചെത്തിയ ഉടമ കുട്ടിയെ തോക്കെടു വെടിവെക്കുകയായിരുന്നു. തലക്ക് വെടിയേറ്റ കുട്ടി അപ്പോൾ തന്നെ മരണപ്പെട്ടു. കുട്ടിയെ കൊന്ന ശേഷം ഉടമ ഒളിവിൽ പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിഒൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോട്ടം ഉടമയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.