അനുബന്ധ വാര്‍ത്തകള്‍
- നമ്പർ മറച്ചതെന്തിനെന്ന് അന്വേഷിച്ചില്ല, പകരം ഷാനുവിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി: എ എസ് ഐയ്ക്കെതിരെ ഐ ജി
- ‘‘നീ ഒന്നും പേടിക്കേണ്ട, ഞാൻ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും’’: കെവിന്റെ ഓർമ്മകളിൽ നീനു
- കേസിന് നിർണ്ണായകമായി അനീഷിന്റെ മൊഴി; "ഇവൻ ചത്തെടാ, മറ്റവനേയും കൊല്ലാം"
- കെവിൻ വധം: മൂന്ന് പേർ കൂടി പിടിയിൽ
- കെവിന്റെ കൊലപാതകം; പൊലീസിന്റെ ഒത്തുകളി പുറത്ത്, അക്രമികൾക്ക് വിവരങ്ങൾ നൽകിയത് പൊലീസ് പട്രോൾ സംഘം
നടന്റെ മരണം ഭാര്യക്ക് താങ്ങാനായില്ല; മകനെ കഴുത്തറുത്ത് കൊന്ന് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളുരു: ഒരാഴ്ച മുൻപ് നടന്ന റോഡപകടത്തിൽ കന്നഡ ടെലിവിഷൻ അവതാരകനും നടനുമായ ചന്ദൻ മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണം താങ്ങാനാകാതെ ചന്ദന്റെ ഭാര്യ സ്വന്തം മകനെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ചിക്കബല്ലപൂരിലെ വീട്ടിൽ വച്ചാണ് സംഭവം. ഭാര്യ മീന ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
മകൻ തുഷാറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മീന ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഭർത്തവിന്റെ വിയോഗത്തിലുള്ള മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മീന ക്രൂര കൃത്യത്തിന് മുതിർന്നത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച നാഷ്ണൽ ഹൈവേ 4ൽ ഉണ്ടായ റോഡപകടത്തിലാണ് ചന്ദൻ മരണപ്പെട്ടത്. ചന്ദന്റെ മരണം മീനക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു.