1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ് 2019
  4. Williamson on SRH Win

രണ്ട് ലോകോത്തര ലെഗ് സ്പിന്നർമാർ പന്തെറിയുമ്പോൾ ജയം എളുപ്പമല്ല: വില്യംസൺ

കോലി
വിരാട് കോലിയുടെയും സംഘത്തിന്റെയും കന്നികിരീടത്തിനുള്ള പ്രതീക്ഷകൾ തച്ചുടച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ ഐപിഎൽ എലിമിനേഷൻ പോരാട്ടത്തിൽ വിജയിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഹൈദരാബാദ് സംഘം പതറിയെങ്കിലും ന്യൂസിലൻഡ് നായകൻ കൂടിയായ കെയ്‌ൻ വില്യംസൺ മത്സരം ബാംഗ്ലൂരിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ മത്സരശേഷം ആർസിബിക്കെതിരായ മത്സരം കടുപ്പമേറിയതായിരുന്നു എന്നാണ് വില്യംസണിന്റെ പ്രതികരണം.
 
ആർസിബിയെ 131 എന്ന സ്കോറിൽ ഒതുക്കാനായി എങ്കിലും രണ്ട് ലോകോത്തര ലെഗ് സ്പിൻ ബൗളർമാർക്കെതിരെ കളിച്ച് വിജയം നേടുക എന്നത് എളുപ്പമായിരുന്നില്ല. അവരുടെ ഓവറുകൾ കരുതലോടെയാണ് കളിച്ചത്. ജേസൺ ഹോൾഡർ എന്നെക്കാളും സമ്മർദ്ദം കുറഞ്ഞ താരമാണ്. ഹോൾഡറും മനോഹരമായാണ് കളിച്ചത്. വില്യംസൺ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തന്റെ നിലവാരത്തിലേക്ക് എത്താൻ കോലിക്ക് സാധിച്ചില്ല, ആർസി‌ബിക്ക് തിരിച്ചടിയായ കാരണം വ്യക്തമാക്കി ഗവാസ്‌കർ