കെ സി എക്ക് നൽകിയ കത്ത് പരസ്യമായതിൽ ദുഖമുണ്ടെന്ന് സഞ്ജു വി സാംസൺ

Sumeesh| Last Modified ശനി, 4 ഓഗസ്റ്റ് 2018 (17:56 IST)
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ടീമിലെ സഹതാരങ്ങൾ കെ സി എക്ക് നൽകിയ കത്ത് പരസ്യമായതിൽ ദുഖമുണ്ടെന്ന് സഞ്ജു വി സാംസൺ. ടീമിനുള്ളിൽ നടന്ന ചർച്ച എങ്ങനെയാണ് പുറത്തായതെന്നറിയില്ല. വിഷയത്തിൽ കെ സി എയുടെ തീരുമാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സഞ്ജു പറഞ്ഞു.

അച്ചടക്ക നടപടി നേരിട്ട സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം. ആ സമയത്ത് കേരളം വിട്ട് പോയാലോ എന്നു വരെ ചിന്തിച്ചു. പക്ഷെ പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്ന് തോന്നി.

അടുത്ത സീസൺ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ടീമിൽ തങ്ങൾക്ക് ആശങ്കയുണ്ട്. സച്ചിൻ ബേബി മറ്റു കളിക്കാരോട് പെരുമാറുന്ന രീതി ഒരുപക്ഷേ ടീമിനെ പരാജയത്തിലേക്കു തന്നെ നയിച്ചേക്കാം എന്ന് സഞ്ജു പറഞ്ഞു. അതേസമയം സച്ചിൻ ബേബി ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവച്ചാൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിൽ നിന്നും സഞ്ജു ഒഴിഞ്ഞുമാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :