1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. WHO warns about covid rising cases

മഹാമാരി അവസാനിച്ചിട്ടില്ല, 110 രാാജ്യങ്ങളിൽ കൊവിഡ് വർധിക്കുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

covid
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരിക്ക് മാറ്റം വന്നെങ്കിലും അത് അവസാനിച്ചിട്ടില്ലെന്നും 110 രാജ്യങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
 
കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈറസിൻ്റെ ജനിതകഘടന കണ്ടെത്തുന്നതിലും കുറവുണ്ടായത് വൈറസ് വ്യാപനം തിരിച്ചറിയുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇത് ഒമിക്രോണിൻ്റെ വകഭേദങ്ങളെയും ഭാവിയിൽ ഉണ്ടാകാനിടയുള്ള മറ്റ് വകഭേദങ്ങളെയും കണ്ടെത്തുന്നതിൽ പ്രയാസമുണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മുടികൊഴിച്ചില്‍ തടയാന്‍ സാധ്യമാണ്! ഇങ്ങനെ ചെയ്താല്‍ മതി