അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 18വയസിനു മുകളിലുള്ള 21.4 ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതായി സീറോ സര്‍വേ
- രക്തസാക്ഷി ദിനാചാരണത്തില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
- ഒടുവിൽ അത് സംഭവിച്ചു; ബുമ്രയ്ക്ക് ഇന്ത്യയിൽ അരങ്ങേറ്റം, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് മത്സരം
- നെടുങ്കണ്ടം കസ്റ്റഡി മരണം: വനിതാ ഉദ്യോഗസ്ഥയടക്കം ഒന്‍പതു പോലീസുകാര്‍ക്കെതിരെ സിബിഐ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി
- പൂജാരയെ പുറത്താക്കൽ കഠിനം: ഇംഗ്ലണ്ട് ആ വിക്കറ്റ് ഏറെ വിലമതിയ്കുന്നു: ജോ റൂട്ട്
വാക്സിനെടുത്തവരില്‍ പാര്‍ശ്വഫലം കാണുന്നത് 1,150 പേരില്‍ ഒരാള്‍ക്ക് വീതം
രാജ്യത്ത് വാക്സിനേഷനു ശേഷം മരണപ്പെട്ടത് 19 പേര്. എന്നാല്‍ മരണകാരണം വാക്സിനേഷനല്ലെന്ന് ഗവണ്മെന്റ് പറയുന്നു. 'രാജ്യത്ത് ജനുവരി 16 മുതലാണ് കൊവിഡ് വാക്സിന് മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കിത്തുടങ്ങിയത്. ഇതില്‍ 19 പേര് വാക്സിന് സ്വീകരിച്ച ശേഷം മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിനേഷന് മൂലമാണ് മരണം സംഭവിച്ചതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല'.- ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
40ലക്ഷം പേര് വാക്സിന് സ്വീകരിച്ചതില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതെന്നും അത് 1,150 പേരില്‍ ഒരാള്‍ക്ക് വീതമാണെന്നും നീധി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.